ന്യൂഡൽഹി:രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ തിങ്കളാഴ്ചയോടെ അന്തിമതീരുമാനമുണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് രാഹുൽ സോണിയാ ഗാന്ധിയുമായും മുതിർന്ന കേന്ദ്രനേതാക്കളുമായും ഞായറാഴ്ച ചർച്ച ചെയ്തു. പക്ഷേ, രാഹുലിന്റെ തീരുമാനം അറിവായിട്ടില്ല. അതിനാൽ ഞായറാഴ്ച നടത്താനിരുന്ന പത്രസമ്മേളനം കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വേണ്ടെന്നുവച്ചു. വയനാട്ടിൽ രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യം ഹൈക്കമാൻഡിനുമുന്നിൽ ഞായറാഴ്ചയും അവതരിപ്പിച്ചെന്നും തിങ്കളാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകുന്നതിന് തിങ്കളാഴ്ച രാവിലെ 11-ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേരും. തുടർന്ന് തിരഞ്ഞെടുപ്പുസമിതി യോഗവുമുണ്ട്. എന്നാൽ, ഈ യോഗങ്ങളിൽ രാഹുലിന്റെ സ്ഥാനാർഥിത്വം വിഷയമാവാനിടയില്ലെന്നാണ് സൂചന. ഞായറാഴ്ച കോൺഗ്രസ് പുറത്തുവിട്ട ഒമ്പതാം പട്ടികയിലും വയനാട്ടിലെയും വടകരയിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. വടകരയിൽ കെ. മുരളീധരന്റെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും രണ്ടിടത്തെയും സ്ഥാനാർഥികളെ ഒന്നിച്ചുപ്രഖ്യാപിക്കാൻ വേണ്ടിയായിരിക്കും വൈകിപ്പിക്കുന്നതെന്നുമാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. വയനാട്ടിൽ മത്സരിക്കാൻ രാഹുൽ സമ്മതിച്ചെന്ന് ആരെങ്കിലുംപറഞ്ഞാൽ അത് വസ്തുതാപരമല്ലെന്ന് കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞു. കെ.പി.സി.സി.യുടെ ആവശ്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന് ഒഴിച്ചിട്ട സീറ്റുകളിൽ സ്ഥാനാർഥികൾ കർണാടത്തിൽ രാഹുലിനായി പരിഗണിച്ച ബെംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ പരിഗണിച്ചിരുന്ന ശിവഗംഗയിൽ കാർത്തി ചിദംബരത്തെ സ്ഥാനാർഥിയാക്കി. ഇതോടെ ദക്ഷിണേന്ത്യയിൽ മത്സരിക്കുന്നെങ്കിൽ വയനാട്ടിലായിരിക്കുമെന്നാണ് കേരളനേതൃത്വം കരുതുന്നത്. എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതുകൊണ്ടുമാത്രം രാഹുൽ ഇതിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് പറയാനാവില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. കോൺഗ്രസിന് കൂടുതൽസീറ്റ് ലഭിക്കുമെന്നുകരുതുന്ന ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് രാഹുൽ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വത്തിൽ നേരത്തേ ആലോചനയുണ്ടായിരുന്നു. രാഹുൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക ഘടകങ്ങൾ കത്തുനൽകിയിരുന്നു. ആന്ധ്രയിൽ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതാണ്. content highlights:Rahul Gandhi may fight from Kerala too
from mathrubhumi.latestnews.rssfeed https://ift.tt/2U5Cw0B
via
IFTTT
No comments:
Post a Comment