ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് ശമ്പളം നിഷേധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് പൈലറ്റുമാർ. ഇത് സംബന്ധിച്ച് പൈലറ്റുമാർ പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തെഴുതി. കമ്പനി തകർച്ചയടെ വക്കിലാണെന്ന് തങ്ങൾ ഭയക്കുന്നതായും ഇത് ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടമാകാൻഇടയാക്കുമെന്നും പൈലറ്റുമാരുടെ സംഘടനയായനാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി. മാർച്ച് 31നുള്ളിൽ തങ്ങളുടെ ശമ്പളം തന്ന് തീർത്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ വിമാനം പറത്തില്ലെന്നാണ് പൈലറ്റുമാരുടെ നിലപാട്. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോഴും പൈലറ്റുമാരും എഞ്ചിനീയർമാരും ഒഴികെയുള്ള ജീവനക്കാർക്ക് കൃത്യ സമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്നും പൈലറ്റുമാർ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നു. മൂന്ന് മാസത്തോളമായി ശമ്പളം ലഭിക്കാത്ത പൈലറ്റുമാർ കടുത്ത പ്രതിസന്ധിയിലാണെന്നും മാനേജ്മെന്റ് പൈലറ്റുമാരുടെ അപേക്ഷകളോട് മുഖം തിരിക്കുകയാണെന്നുംഅവർ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി കുടിശ്ശിക വീട്ടാൻ കഴിയാത്തതിനെ തുടർന്ന് 450ൽ 150സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ജെറ്റിന്റെ ബിസിനസ് പാർട്നർ ആയ എത്തിഹാദ് എയർവെയ്സ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റിന് വേണ്ടി പണമിറക്കാൻ തയ്യാറല്ലെന്നാണ് വിവരം.പൊതുമേഖലാ ബാങ്കുകൾക്ക് മാത്രമേ ജെറ്റ് എയർവെയ്സിനെ ഏതെങ്കിലും തരത്തിൽ സഹായിക്കാനാവൂ എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. content highlights: Jet Pilots Write To PM Over Payment Of Salaries
from mathrubhumi.latestnews.rssfeed https://ift.tt/2ukAWcz
via
IFTTT
No comments:
Post a Comment