കോഴിക്കോട്: വട്ടിയൂർക്കാവിൽ നിന്ന് വടകരയിലെത്തി സി.പി.എമ്മിന്റെ ഏറ്റവും ജനപിന്തുണയുള്ള ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ മത്സരിക്കാനെത്തുമ്പോൾ കെ.മുരളീധരന് ചില ലക്ഷ്യങ്ങളുണ്ട്. ഒരു കാലത്ത് പാർട്ടി വിരുദ്ധൻ എന്ന് വിളിച്ച് അധിക്ഷേപിച്ച നേതൃത്വത്തെ കൊണ്ട് ഏറ്റവും വലിയ സാഹസികനെന്ന് പറയിപ്പിക്കണം. പാർട്ടി ഒരു പ്രതിസന്ധി ഘട്ടത്തിലെത്തി നിന്നപ്പോൾ കൈപിടിച്ചുയർത്തിയ രക്ഷകനെന്ന് ഹൈക്കമാൻഡിന് മുന്നിൽ തെളിയിക്കണം. അങ്ങനെ ഇടക്കാലത്ത് തനിക്ക് നഷ്ടപ്പെട്ട പാർട്ടിയിലെ ശക്തിയും പ്രൗഡിയും കൈപ്പിടിയിൽ ഒതുക്കണം. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ കുറ്റ്യാടി ഒഴികെ മറ്റെല്ലാ മണ്ഡലവും ഇടതുപക്ഷത്തിനൊപ്പമാണ്. മാത്രമല്ല ഏകദേശം 70,000 ത്തോളം വോട്ട് മണ്ഡലത്തിൽ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന എൽ.ജെ.ഡിയും ഇന്ന് എൽ.ഡി.എഫിനൊപ്പമാണ്. ഇവിടെ വിജയിച്ചു കയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതു തന്നെയായിരുന്നു ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ള നേതാക്കൾ വടകരയിൽ മത്സരിക്കാൻ കൂട്ടാക്കാതെ മാറി നിന്നതും. സീറ്റ്വീതം വെപ്പിൽ ഗ്രൂപ്പ് യുദ്ധത്തിന്റെ അടുത്തെങ്ങുമില്ലാത്ത രീതിയിലുള്ളതർക്കം പാർട്ടി പ്രവർത്തകർക്കിടയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായതോടെ കെ.പി.സി.സി നേതൃത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതിനിടെയാണ് രക്ഷകനായുള്ള മുരളിയുടെ അവതരണം. ഐഗ്രൂപ്പിന്റെ അധികായൻ എന്ന് പറയപ്പെടുന്ന രമേശ് ചെന്നിത്തലയെ പരസ്യമായി ചോദ്യം ചെയ്ത് കൊണ്ട് ഗ്രൂപ്പ് നേതാക്കൾ വ്യാഴാഴ്ച കോഴിക്കോട് യോഗം ചേർന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉമ്മൻചാണ്ടിയെ എം.പിയാക്കി പറഞ്ഞയക്കാനുള്ള ശ്രമം പരാജയപ്പെട്ടതും സീറ്റ് വീതം വെപ്പിൽ ഉമ്മൻചാണ്ടിയുടെ കൈകടത്തിൽ കൃത്യമായി വിജയിക്കുകയും ചെയ്തതോടെയാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഐ.ഗ്രൂപ്പ് പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. ഇത് ചെന്നിത്തല അടങ്ങുന്ന നിലവിലെ ഐഗ്രൂപ്പിന് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. മുരളി വടകരയിൽ മത്സരിക്കാനെത്തിയതോടെ താര പരിവേഷം വന്ന പഴയ ലീഡറിന്റെ മകന്റെ വാക്കുകളെ ഇനി അങ്ങനെ തള്ളിക്കളയാൻ നേതൃത്വത്തിന് സാധിക്കില്ല. ഉമ്മൻചാണ്ടി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാർട്ടിയിൽ ജനപിന്തുണയുള്ള മുരളിക്ക് ഒരു പക്ഷെ പാർട്ടിയിൽ പിടിമുറക്കാനുള്ള പിടിവള്ളി കൂടിയാവും വടകരയിലെ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കറിക്കാൻ വ്യാഴാഴ്ച വൈകുന്നേരമാണ് കെ.മുരളീധരൻ വടകരയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ ഒരുക്കിയ വൻ സ്വീകരണം ഏറ്റ് വാങ്ങി റോഡ് ഷോയിലൂടെയാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കോട്ടപ്പറമ്പിൽ നടന്ന മണ്ഡലം കൺവെൻഷനും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2UNrWIH
via
IFTTT
No comments:
Post a Comment