അധ്യാപികയുടെ മനസ്സലിഞ്ഞില്ല: പരീക്ഷാഹാളിൽ വിദ്യാർഥി മലമൂത്രവിസർജനം നടത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

അധ്യാപികയുടെ മനസ്സലിഞ്ഞില്ല: പരീക്ഷാഹാളിൽ വിദ്യാർഥി മലമൂത്രവിസർജനം നടത്തി

കടയ്ക്കൽ : വിദ്യാർഥി കേണപേക്ഷിച്ചിട്ടും അധ്യാപികയുടെ മനസ്സലിഞ്ഞില്ല. പരീക്ഷാഹാളിൽ വിദ്യാർഥി മലമൂത്രവിസർജനം നടത്തി. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാർഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തിൽ പോകാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ല. തുടർന്ന് പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തി. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് വിവരം സ്കൂൾ അധികൃതർ അറിയുന്നത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ വിദ്യാർഥി രക്ഷാകർത്താക്കളോട് വിവരം പറഞ്ഞില്ല. ബുധനാഴ്ച വിവരമറിഞ്ഞ രക്ഷിതാക്കൾ അധ്യാപികയ്ക്കെതിരേ കടയ്ക്കൽ പോലീസിൽ പരാതി നൽകി. അധ്യാപികയുടെ നിലപാടുമൂലം പരീക്ഷാഹാളിൽ കടുത്ത മാനസികസംഘർഷമനുഭവിച്ച മകന് വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു. Content Highlights:school teacher denied permission to go to toilet during sslc exam in kollam


from mathrubhumi.latestnews.rssfeed https://ift.tt/2CwwE6v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages