ഒരു ലജ്ജയുമായില്ലാതെ മോദി കള്ളം പറയുന്നശീലം തുടരുന്നു-രാഹുല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

ഒരു ലജ്ജയുമായില്ലാതെ മോദി കള്ളം പറയുന്നശീലം തുടരുന്നു-രാഹുല്‍

ന്യൂഡൽഹി: തന്റെ മണ്ഡലമായ അമേഠിയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെതിരെയും കോൺഗ്രസിനെതിരെയും നടത്തിയ വിമർശനങ്ങൾക്ക് രൂക്ഷ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അമേഠിയിലെ തോക്ക് ഫാക്ടറിക്ക് ഞാൻ 2010-ൽ തറക്കല്ലിട്ടതാണ്. വർഷങ്ങളായി അവിടെ ചെറുകിട ആയുധങ്ങൾ നിർമിച്ച് വരികയാണ്. കഴിഞ്ഞ ദിവസം നിങ്ങൾ അമേഠിയിൽ പോയി. നിങ്ങളുടെ കള്ളം പറയുന്ന ശീലം വീണ്ടും ആവർത്തിച്ചു. അക്കാര്യത്തിൽ നിങ്ങൾക്ക് ഒട്ടും ലജ്ജയില്ലെന്നും രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കി. രാഹുലിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചായിരുന്നു അമേഠിയിലെ റാലിയിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസംഗം. വോട്ട് കിട്ടിക്കഴിഞ്ഞാൽ ജനത്തെ മറക്കുന്നവരാണ് ചില നേതാക്കളെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. അവർക്ക് ദരിദ്രർ ദരിദ്രരായിത്തന്നെ തുടരുന്നതാണ് താത്പര്യം. എങ്കിൽമാത്രമേ അവർക്ക് ഗരീബീ ഹഠാവോ എന്ന് മുദ്രാവാക്യം വിളിക്കാനാകൂവെന്നും മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കലാനിഷ്ക്കോവ് റൈഫിൾഫാക്ടറിയുടെ ഉദ്ഘാടനവും ഗൗരിഗഞ്ചിൽ ഉരുക്കുനിർമാണശാലയുടെ തറക്കല്ലിടലുംകഴിഞ്ഞദിവസം മോദി നിർവഹിച്ചിരുന്നു. പ്രശസ്തമായ എ.കെ-47 റൈഫിളുകളുടെ പിൻഗാമിയായ എ.കെ. 203 തോക്കുകളാണ് ഈ ഫാക്ടറിയിൽ നിർമിക്കുന്നത്. അമേഠിയുടെ വികസനത്തിന് സ്മൃതി ഇറാനിയുടെ ശ്രമങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അവർ ഈ മണ്ഡലത്തിനുവേണ്ടി കഠിനാധ്വാനം നടത്തിവരികയാണെന്നും മോദി പറഞ്ഞിരുന്നു. ഇത്തവണയും സമൃതിയെ അമേഠിയിൽ മത്സരിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. Content Highlights:You Lied Again": Rahul Gandhi On PM Modis "Made In Amethi" Swipe


from mathrubhumi.latestnews.rssfeed https://ift.tt/2Hexatc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages