പുൽവാമ ആക്രമണം : ഭീകരർ സംസാരിച്ചത് വെർച്വൽ സിം ഉപയോഗിച്ച്; യു.എസ്. സഹായം തേടാൻ ഇന്ത്യ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

പുൽവാമ ആക്രമണം : ഭീകരർ സംസാരിച്ചത് വെർച്വൽ സിം ഉപയോഗിച്ച്; യു.എസ്. സഹായം തേടാൻ ഇന്ത്യ

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാരെ വധിച്ച ജെയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ ദർ, തന്നെ നിയോഗിച്ചവരോട് സംസാരിക്കാൻ ഉപയോഗിച്ചത് വെർച്വൽ സിം ആണെന്ന് അന്വേഷകസംഘം കണ്ടെത്തി. വെർച്വൽ സിമ്മിന്റെ സേവനദാതാക്കളിൽനിന്ന് വിവരം തേടാൻ ഇന്ത്യ യു.എസിന്റെ സഹായംതേടും. യു.എസ്. സേവനദാതാവാണ് സിം നൽകിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഫെബ്രുവരി 14-ന് നടന്ന ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലും ഭീകരരുമായി ഏറ്റുമുട്ടൽ നടന്ന ത്രാലിലും മറ്റിടങ്ങളിലും ജമ്മുകശ്മീർ പോലീസും കേന്ദ്രസുരക്ഷാ ഏജൻസികളും നടത്തിയ തിരച്ചിലിൽ ആദിൽ ഇന്ത്യ-പാക് അതിർത്തിയിലുള്ള ജെയ്ഷെ മുഹമ്മദ് കേന്ദ്രവുമായി തുടർച്ചയായി ബന്ധപ്പെട്ടതായി കണ്ടെത്തി. ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായ മുദാസിർ ഖാൻ ഉൾപ്പെടെയുള്ളവരോട് വെർച്വൽ സിം ഉപയോഗിച്ചാണ് ഇയാൾ സംസാരിച്ചിരുന്നത്. '+1'-ൽ തുടങ്ങുന്ന നമ്പറാണ് ഇവർ ഉപയോഗിച്ചത്. മൊബൈൽ സ്റ്റേഷൻ ഇന്റർനാഷണൽ സബ്സ്ക്രൈബർ ഡയറക്ടറി നമ്പർ എന്നാണ് ഇത്തരം നമ്പറുകൾ അറിയപ്പെടുന്നത്. ഈ വെർച്വൽ സിമ്മുമായി ബന്ധപ്പെട്ടിട്ടുള്ള ഫോൺ നമ്പറുകൾ, ആരാണ് സിം പ്രവർത്തനസജ്ജമാക്കിയത്, ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐ.പി.) വിലാസം എന്നിവയാണ് അമേരിക്കയോട് ആവശ്യപ്പെടുക. വെർച്വൽ സിം ഇങ്ങനെ: അതിർത്തികടന്ന് ആക്രമണം നടത്തുന്ന ഭീകരർ ആശയവിനിമയത്തിന് സ്വീകരിക്കുന്ന പുതിയ മാർഗമാണ് അമേരിക്കയുൾപ്പെടെ അന്പതോളം സേവനദാതാക്കളിൽനിന്ന് ലഭ്യമാക്കുന്ന വെർച്വൽ സിം. ഈ സാങ്കേതികവിദ്യയിൽ കംപ്യൂട്ടറാണ് ടെലിഫോൺ നമ്പർ നൽകുക. ഉപയോക്താവ് അയാളുടെ സ്മാർട്ട്ഫോണിൽ സേവനദാതാവിന്റെ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യും. ഇങ്ങനെ ലഭിക്കുന്ന നമ്പർ സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ടെലിഗ്രാം, ട്വിറ്റർ എന്നിവയുമായി ബന്ധിപ്പിക്കും. ഈ സൈറ്റുകളിൽനിന്ന് ഉപയോക്താവിന്റെ ഫോണിലേക്ക് തിരിച്ചറിയൽ കോഡ് ലഭിക്കുന്നതോടെയാണ് സിം പ്രവർത്തനസജ്ജമാകുക. ആരാണ് സിമ്മിന് പണം നൽകിയതെന്ന് കണ്ടെത്താനും അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുണ്ട്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ വ്യാജവിലാസമുണ്ടാക്കി വാങ്ങിയ സിം ഉപയോഗിച്ചാണ് ഭീകരർ ആശയവിനിമയം നടത്തിയത്. content highlights:Virtual SIMs used in Pulwama terror attack


from mathrubhumi.latestnews.rssfeed https://ift.tt/2HCJUL9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages