രാഹുൽ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അശ്ലീല പരാമർശം: ബി.ജെ.പി എം.എൽ.എ വിവാദത്തിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

രാഹുൽ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അശ്ലീല പരാമർശം: ബി.ജെ.പി എം.എൽ.എ വിവാദത്തിൽ

ന്യൂഡൽഹി: ബോജ്പുരി നടിയും നർത്തകിയുമായ സപ്ന ചൗധരി കോൺഗ്രസിൽ ചേർന്നെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അശ്ലീല പരാമർശവുമായി ബി.ജെ.പി ഉത്തർപ്രദേശ് എം.എൽ.എയായ സുരേന്ദ്ര സിങ് രംഗത്ത്. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ പ്രതികരണത്തിൽ സപ്ന ചൗധരിയെ സോണിയാ ഗാന്ധിയോട് ഉപമിച്ച എം.എൽ.എ രണ്ടു പേർക്കും ഒരേ തൊഴിലാണെന്നും കൂട്ടിച്ചേർത്തു. രാഹുലിന്റെ അച്ഛൻ അമ്മയെ സ്വീകരിച്ചത് പോലെ രാഹുൽ സപ്നയെ സ്വീകരിക്കണം. രാഹുലിന് രാഷ്ട്രീയക്കാരിൽ വിശ്വാസം നഷ്ടപ്പെട്ട് നർത്തകരെ രാഷ്ട്രീയക്കാരാക്കാൻ തീരുമാനിച്ചതിൽ താൻ സന്തോഷവാനാണെന്നുംസുരേന്ദ്ര സിങ് പറഞ്ഞു. #WATCH BJP MLA Surendra Singh on dancer Sapna Chaudhary joins Congress: Rahul ji ki Mata ji bhi Italy mein isi peshe se thi.Jaise aapke pitaji ne Sonia ji ko apna bana liya tha, aap bhi Sapna ko apna banaye.Sabse acchi baat hai saas aur bahu ek hi peshe aur culture se rahengi pic.twitter.com/HK5XCWcuL6 — ANI UP (@ANINewsUP) March 24, 2019 നർത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാരമൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോൾ ഒരിക്കലും അംഗീകരിക്കില്ല. രാഹുൽ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്കാരവും ഉള്ളവരാകുമ്പോൾ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കുമെന്നും എം.ൽ.എ പറഞ്ഞു. സപ്ന ചൗധരി കോൺഗ്രസിൽ ചേരുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ വാർത്ത നിഷേധിച്ച് സപ്ന ചൗധരി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദ പ്രസ്താവനയുമായി എം.എൽ.എ രംഗത്തെത്തിയത്. വലിയ രീതിയിലുള്ള വിമർശനമാണ് എം.എൽ.എയുടെ പ്രസ്താവനയ്ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉണ്ടായത. content highlights: Rahul Should Marry Sapna; BJP MLAs Sexist Rant


from mathrubhumi.latestnews.rssfeed https://ift.tt/2JQwn4D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages