തിരുവനന്തപുരം: ജനുവരിയിൽ സ്വന്തംവരുമാനത്തിൽനിന്ന് ശമ്പളംനൽകിയ കെ.എസ്.ആർ.ടി.സി. ഫെബ്രുവരിയിലെ ശമ്പളം നൽകാൻ നെട്ടോട്ടമോടുന്നു. ശമ്പളവിതരണം ഭാഗികമാണ്. സർക്കാർസഹായമായി ലഭിച്ച 20 കോടിരൂപ അക്കൗണ്ടിലേക്ക് ലഭിക്കാത്തതാണ് പ്രശ്നമായത്. വെള്ളിയാഴ്ച വൈകീട്ടും ഉന്നതോദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടിലേക്ക് പണമെത്തിയിട്ടില്ല. കെ.എസ്.ആർ.ടി.സി.യിലെ പതിവനുസരിച്ച് ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിനമായ വ്യാഴാഴ്ചയാണ് ശമ്പളം നൽകേണ്ടിയിരുന്നത്. 80 കോടി രൂപയാണ് മൊത്തം ശമ്പളത്തിന് വേണ്ടത്. എന്നാൽ, 41 കോടിരൂപ മാത്രമാണുണ്ടായിരുന്നത്. പ്രതിസന്ധി മുൻകൂട്ടിക്കണ്ട് എണ്ണക്കമ്പനിക്കുള്ള പണമടയ്ക്കൽ കഴിഞ്ഞയാഴ്ച നിർത്തിവെച്ചിരുന്നു. ഇതുവഴി ഒമ്പതുകോടിരൂപ സമാഹരിച്ചു. സർക്കാർ സഹായമായ 20 കോടിരൂപ കൂടി ലഭിച്ചാൽ 70 കോടിക്ക് ശമ്പളം നൽകാമെന്നായിരുന്നു പ്രതീക്ഷ. ശേഷിക്കുന്ന 10 കോടിരൂപ ജീവനക്കാരുടെ വിവിധതരത്തിലുള്ള തിരിച്ചടവുകളാണ്. നേരിട്ട് ജീവനക്കാർക്ക് നൽകേണ്ടതില്ല. ഇത് ഒന്നരവർഷത്തിലേറെയായി മുടക്കുന്നുണ്ട്. സാമ്പത്തികപ്രതിസന്ധിയിലാണെങ്കിലും കഴിഞ്ഞ പത്തുമാസമായി ശമ്പളവിതരണം മുടങ്ങിയിരുന്നില്ല. സ്ഥാപനത്തിന്റെ നവീകരണത്തിനായി സുശീൽഖന്ന പാക്കേജ് പ്രകാരമുള്ള പുനരുദ്ധാരണ നടപടികൾ ഫലംകണ്ടുവരവേയാണ് തലപ്പത്തുനിന്ന് ടോമിൻ തച്ചങ്കരി മാറ്റപ്പെട്ടത്. തൊഴിലാളിസംഘടനകളുടെ ശക്തമായ എതിർപ്പിനെത്തുടർന്നായിരുന്നു മാറ്റം. ശരാശരി ദിവസവരുമാനം ഏഴുകോടിയിലേക്ക് എത്തവേയായിരുന്നു അഴിച്ചുപണി. ഷെഡ്യൂൾ ക്രമീകരണവും മധ്യനിര മാനേജ്മെന്റിന്റെ പുനഃക്രമീകരണവും നടക്കുന്നതിനിടെയുള്ള അപ്രതീക്ഷിത നേതൃമാറ്റം സ്ഥിതി വഷളാക്കി. വരുമാനം കുത്തനെ കുറഞ്ഞ് ആറേകാൽ കോടിയിലേക്ക് എത്തി. ശമ്പളം നൽകും -മാനേജ്മെന്റ് വെള്ളിയാഴ്ച രാത്രിയോടെ ശമ്പളവിതരണം പൂർത്തിയാകും. സർക്കാർസഹായം ലഭിക്കാൻ വൈകിയതാണ് തടസ്സമായത്. രണ്ടുവർഷത്തിലേറെയായി സർക്കാർസഹായത്തിലാണ് ശമ്പളം നൽകുന്നത്. സഹായം സ്വീകരിക്കുന്നതിലും വൈകുന്നതിലും പുതുമയില്ലെന്നാണ് മാനേജ്മെന്റ് വിശദീകരണം. Content Highlights:KSRTC in Crisis Salary Payment delayed
from mathrubhumi.latestnews.rssfeed https://ift.tt/2IKqVzn
via
IFTTT
No comments:
Post a Comment