ദെഹ്റാദൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുംബി.ജെ.പി എം.പിയുമായ ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരിയുടെ കോൺഗ്രസ് പ്രവേശനം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ പിതാവ് ബിസി ഖണ്ഡൂരി പ്രതിനിധീകരിക്കുന്ന പൗരി ഗർവാൾ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് മനീഷിന്റെ നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലിന്റെ മകൻ ശൗര്യ ഈ സീറ്റിൽ ബി.ജെ.പി സ്ഥാനാർത്ഥിയാവുമെന്ന വാർത്തകളും സജീവമാണ്. ഇതോടെ പൗരി മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. മാധ്യമപ്രവർത്തകനായ മനീഷ് ദെഹ്റാദൂണിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ വെച്ചാണ് കോൺഗ്രസിൽ ചേർന്നത്. മനീഷിന്റെ പിതാവ് മേജർ ജനറൽ ബിസി ഖണ്ഡൂരി രണ്ട് തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. നിലവിൽ പൗരി ലോക്സഭാംഗമായ ബിസി ഖണ്ഡൂരി ഇത്തവണ തിരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. അജിത്ത് ഡോവലിന്റെ മകൻ ശൗര്യ ഈ സീറ്റ് ലക്ഷ്യമിടുന്നതായി നേരത്തെയേ വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ മനീഷ് ഖണ്ഡൂരി കൂടി എത്തുന്നതോടെ ഇരു പാർട്ടികൾക്കും പൗരി നിർണായകമാവും. 2016ൽ ഉത്തരാഖണ്ഡിലൈ പത്ത് പ്രമുഖ നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത് പാർട്ടിക്ക് വലിയ ക്ഷീണം ചെയ്തിരുന്നു. ഇത് പരിഹരിക്കാനായി ഒരവസരം കാത്ത് നിന്ന കോൺഗ്രസ് സാക്ഷാൽ ബിസി ഖണ്ഡൂരിയുടെ മകനെ തന്നെ റാഞ്ചിയിരിക്കയാണ്. അതിനാൽ തന്നെ മനീഷ് ഖണ്ഡൂരിയെ വിജയിപ്പിക്കുക എന്നത് കോൺഗ്രസിന് ഏറെ പ്രധാനപ്പെട്ടതാണ്. പുൽവാമ ഭീകരാക്രമണത്തിന്റെയും ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെയും പശ്ചാത്തലത്തിൽ അജിത്ത് ഡോവലിന്റെ മകൻ സ്ഥാനാർഥിയായാൽ വൻ വിജയത്തിൽ കുറഞ്ഞതൊന്നും ബി.ജെ.പിക്ക് ചിന്തിക്കാനെ പറ്റില്ല. എൻ.ജി.ഒ പ്രവർത്തനങ്ങളൊക്കെയായി ശൗര്യമണ്ഡലത്തിൽ നേരത്തേ സജീവമാണ്. എന്നാൽ മനീഷിന് ഇതുവരെ പാർട്ടി അംഗത്വം ഇല്ലായിരുന്നെന്നും അദ്ദേഹം പൗരിയിൽ സ്ഥാനാർഥിയാവുന്നത് തങ്ങളെ ബാധിക്കില്ലെന്നുമുള്ള നിലപാടാണ് ബി.ജെ.പിക്ക്. എന്നാൽ മകന്റെ പാർട്ടി മാറ്റത്തെ കുറിച്ച് ഒരക്ഷരവും ഉരിയാടാതിരിക്കുന്ന ബിസി ഖണ്ഡൂരിക്കെതിരെ ബി.ജെ.പിക്കുള്ളിൽ കലാപങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഖണ്ഡൂരിയുടെ മകൾ റിതു ഖണ്ഡൂരി യംകേശ്വർ മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ്. content highlights: Manish Khanduri is Likely to Battle it Out with Ajit Dovals Son
from mathrubhumi.latestnews.rssfeed https://ift.tt/2TQktLB
via
IFTTT
No comments:
Post a Comment