ന്യൂഡൽഹി: എറണാകുളം സിറ്റിങ് എം.പി. കെ.വി.തോമസിന് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലാകൃഷ്ണൻ. കെ വി തോമസിനോട് കോൺഗ്രസ്സ് ചെയ്തത് അനീതി നിർഭാഗ്യകരം. മോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് പ്രധാന കാരണം. സോണിയ ഗാന്ധിയുടെ കിച്ചൻ ക്യാബിനറ്റിലെഅംഗമായിരുന്ന വടക്കനും തോമസ് മാഷും ഇന്ന് പുറത്തായി. ഇനി പലരും കേരളത്തിൽ മോദി ആരാധനയുടെ പേരിൽ പുറത്ത് വരും. പലർക്കും ഇനി സീറ്റ് നിഷേധിക്കപ്പെടേണ്ടി വരും- അദ്ദേഹം പറഞ്ഞു. സിറ്റിങ് എം.പിയായ കെ.വി. തോമസിനെ ഒഴിവാക്കി ഹൈബി ഈഡൻ എം.എൽ.എയെയാണ് കോൺഗ്രസ് എറണാകുളത്ത് സ്ഥാനാർഥിയാക്കിയത്.ഇതിനെതിരെ കെ.വി. തോമസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. താനൊരു കോൺഗ്രസുകാരനാണ്. കോൺഗ്രസിന് തന്നോട് നീതി കാണിക്കാമായിരുന്നു.എന്ത് തെറ്റ് ചെയ്തുവെന്നോ എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നോ അറിയില്ല. പ്രായമായത് തെറ്റല്ല. തന്നെ കറിവേപ്പില പോലെ വലിച്ചെറിയാൻ ആർക്കും സാധിക്കില്ല. പൊതുപ്രവർത്തനവുമായി ജനങ്ങളോടൊപ്പം മുന്നോട്ട്പോകും- എന്നായിരുന്നു കെ.വി. തോമസിന്റെ പ്രതികരണം. Content Highlights:The Reason Avoiding K V Thomas is He Applause Modi Says B Gopalkrishnan
from mathrubhumi.latestnews.rssfeed https://ift.tt/2TEcC4F
via
IFTTT
No comments:
Post a Comment