മാഡ്രിഡ്: സിനദിൻ സിദാൻ രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ ലാ ലീഗയിൽസെൽറ്റ വിഗോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഇസ്കോ, ഗാരെത് ബെയ്ൽ എന്നിവരുടെ ഗോളിലാണ് റയലിന്റെ വിജയം. സെൽറ്റയോട് കഴിഞ്ഞ 10 മത്സരങ്ങളിൽ റയൽ തോറ്റിട്ടില്ല. ഇതോടെ കഴിഞ്ഞ നാല് ഹോം മത്സരങ്ങളിലെ തോൽവിയെന്ന ചീത്തപ്പേര് മറികടക്കാനും റയലിനായി. റയലിന്റെ രണ്ടു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 62-ാം മിനിറ്റിൽ ഇസ്കോയാണ് റയലിനെ മുന്നിലെത്തിച്ചത്. സാന്തിയാഗോ സൊളാരിക്ക് കീഴിൽ പലപ്പോഴും ആദ്യ ഇലവന് പുറത്തായിരുന്ന ഇസ്കോയെ സിദാൻ വിശ്വാസത്തിലെടുത്തതിന് ലഭിച്ച ഫലം. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ബെൻസേമ നൽകിയ പാസ് ഇസ്കോ പിഴവൊന്നും കൂടാതെ വലയിലെത്തിച്ചു. തൊട്ടുപിന്നാലെ ഇസ്കോടെ പിൻവലിച്ച് സിദാൻ, ഡാനി സെബല്ലോസിനെ ഇറക്കി. 77-ാം മിനിറ്റിൽ സിദാന്റെ അത്ര പ്രിയങ്കരനല്ലാത്ത താരം ബെയ്ലിന്റെ ബൂട്ടിൽ നിന്നായിരുന്നു റയലിന്റെ രണ്ടാം ഗോൾ. മാഴ്സലോയുടെ പാസിൽ നിന്നാണ് ബെയ്ൽ സ്കോർ ചെയ്തത്. വിജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 54 പോയന്റുമായി റയൽ മൂന്നാം സ്ഥാനം നിലനിർത്തി. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുമായി രണ്ട് പോയിന്റെ വ്യത്യാസമാണുള്ളത്. ഇരുപത്തിയേഴ് കളികളിൽ നിന്ന് 63 പോയിന്റുള്ള ബാഴ്സയാണ് ഒന്നാമത്. Content Highlights:zidane is back and its good news for isco
from mathrubhumi.latestnews.rssfeed https://ift.tt/2JrXWRc
via
IFTTT
No comments:
Post a Comment