രാജ്യത്തെ ജനങ്ങളുടെ മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി നിർത്താമെന്ന് മന്ത്രി ഗഡ്കരി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

രാജ്യത്തെ ജനങ്ങളുടെ മൂത്രം ശേഖരിച്ചാൽ യൂറിയ ഇറക്കുമതി നിർത്താമെന്ന് മന്ത്രി ഗഡ്കരി

നാഗ്പുർ: രാജ്യത്തെ മുഴുവൻ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കിൽയൂറിയ ഇറക്കുമതി ഒഴിവാക്കാമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.നാഗ്പുരിൽ നടന്ന മേയർ ഇന്നവോഷൻ പുരസ്കാര ചടങ്ങിൽസംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവ ഇന്ധനങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചാണ് ഉദാഹരണ സഹിതം മന്ത്രി വിശദീകരിച്ചതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.മനുഷ്യമൂത്രം പോലും ഇപ്രകാരം ജൈവ ഇന്ധനമാക്കാമെന്നും അതിൽ നിന്ന് അമോണിയം സൾഫേറ്റും നൈട്രജനും വേർതിരിക്കാമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽവ്യക്തമാക്കി. നാം ഇപ്പോൾ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാൽരാജ്യത്തെ മുഴുവൻ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കിൽ യൂറിയ ഇറക്കുമതി ചെയ്യേണ്ടി വരില്ല. മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിക്കാം.ഇത്തരം അസാധാരണ ആശയങ്ങളായതിനാൽ ആരും തന്റെ ആശയങ്ങളുമായി സഹകരിക്കാനിടയില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിലുള്ളവർ പോലും അവ അംഗീകരിക്കില്ല. കാരണം എല്ലാവരും വണ്ടിക്കാളകളെപ്പോലെ ഇടംവലം തിരിയാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. കൂടാതെ മനുഷ്യ മുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിച്ച് എടുത്ത് ജൈവ വളമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്റെ ഫാമിൽ 25 ശതമാനം വിളവർധനവ് ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. ആവശ്യത്തിന് മുടി മഹാരാഷ്ട്രയിൽ ലഭിക്കാത്തതിനാൽഓരോ മാസവും തിരുപ്പതിയിൽ നിന്ന് അഞ്ച്ട്രക്ക് മുടി വീതം വാങ്ങി തന്റെ ഫാക്ടറിയിൽ അമിനോ ആസിഡ് വേർതിരിച്ച് എടുക്കുകയാണെന്നുംതന്റെ സ്ഥാപനത്തിന് ദുബായിൽ നിന്നും 180 കണ്ടയ്നർ അമിനോ ആസിഡിന് ഓർഡർ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തന്റെമൂത്രം ശേഖരിച്ച് ഡൽഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിൽവളമായി ഉപയോഗിച്ചപ്പോൾമികച്ച ഫലം ലഭിച്ചതായി അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. Content Highlights:Store nation's urine, end urea import': Nitin Gadkari


from mathrubhumi.latestnews.rssfeed https://ift.tt/2NFKec9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages