റിയാദ്: വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനായി വിദേശ സഞ്ചാരികൾക്ക് ഇലക്ട്രോണിക് സന്ദർശകവിസ അനുവദിക്കുന്നതിന് സൗദി അറേബ്യ മന്ത്രിസഭ അംഗീകാരം നൽകി. സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ബിസിനസ് യാത്രക്കാർ, റസിഡന്റ് വർക്കേഴ്സ്, മുസ്ലിം തീർത്ഥാടകർ എന്നിവർക്ക് പ്രത്യേക വിസയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കരണ നടപടികളിൽ ടൂറിസം മേഖലയിൽ വലിയ നിക്ഷേപം നടത്താൻ തീരുമാനിച്ചിരുന്നു. വിദേശ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുണ്ടായ യാഥാസ്ഥിതിക ചട്ടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളും അദ്ദേഹം നടത്തിവരികയാണ്. അപേക്ഷ ലഭിച്ച് 24 മണിക്കൂറുകൾക്കകം എംബസികൾക്കും കോൺസുലേറ്റുകൾക്കും കഴിഞ്ഞ ആഴ്ച സൗദി നിർദേശം നൽകിയിരുന്നു. ഉംറ തീർഥാടകർക്ക് രാജ്യത്തെ ചരിത്ര സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്നതിന് അനുമതിനൽകുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച വിഷൻ 2030 വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർപരിപാടിയുടെ ഭാഗമായാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്. Content Highlights:Saudi cabinet approves tourism visa for foreign travellers
from mathrubhumi.latestnews.rssfeed https://ift.tt/2XAJc5L
via
IFTTT
No comments:
Post a Comment