പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ശൗചാലയം ഉപയോഗിക്കാൻ സൗകര്യമൊരുക്കണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 22, 2019

പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ശൗചാലയം ഉപയോഗിക്കാൻ സൗകര്യമൊരുക്കണം

തിരുവനന്തപുരം: പരീക്ഷയെഴുതുന്ന വിദ്യാർഥി ആവശ്യപ്പെട്ടാൽ ശൗചാലയം ഉപയോഗിക്കാൻ സൗകര്യം നൽകണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കൊല്ലം കടയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകാൻ അനുവദിക്കാതിരുന്നതിനെത്തുടർന്ന് വിദ്യാർഥി പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. കുട്ടികൾക്ക് ശൗചാലയം ഉപയോഗിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏർപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പരീക്ഷയെഴുതാനെത്തുന്ന കുട്ടികൾക്ക് യാതൊരുവിധ മാനസികസംഘർഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. കടുത്ത വേനൽ പരിഗണിച്ച് പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികൾക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് നേരത്തേ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ശൗചാലയം ഉപയോഗിക്കാനുള്ള സൗകര്യംകൂടി വിദ്യാർഥികൾക്ക് അനുവദിച്ച് ഉത്തരവിറക്കിയത്. ബാലാവകാശ കമ്മിഷൻ കേസെടുത്തു സംഭവത്തിൽ അധ്യാപികയ്ക്കെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻഅധ്യക്ഷൻ പി. സുരേഷ് കേസെടുത്തു. പരീക്ഷയെഴുതുന്ന കുട്ടികൾക്ക് കുടിക്കാൻ വെള്ളവും ഇടയ്ക്ക് ആവശ്യമെങ്കിൽ ഇൻവിജിലേറ്ററുടെ നിരീക്ഷണത്തിൽ പ്രാഥമിക സൗകര്യവും ഒരുക്കണമെന്ന് കമ്മിഷൻ നേരത്തേ നിർദേശിച്ചിരുന്നു. പ്രാഥമികസൗകര്യം അനുവദിക്കാതിരിക്കുകയും വിവരം പരീക്ഷാ ചീഫ് സൂപ്രണ്ടിനെ അറിയിക്കാതിരിക്കുകയും ചെയ്തു. തുടർന്ന് പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ കുട്ടി പരീക്ഷാഹാളിൽ മലമൂത്രവിസർജനം നടത്തി. അധ്യാപികയുടെ നിലപാട് കുട്ടിക്ക് കടുത്ത മാനസികസംഘർഷത്തിനിടയാക്കി. സുഗമമായി പരീക്ഷയെഴുതാനുമായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. Content Highlights:sslc, higher secondary exam; ensure toilet facility for students


from mathrubhumi.latestnews.rssfeed https://ift.tt/2CwExZs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages