'ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു, ജയ് ഹിന്ദ്'-നിലപാട് വ്യക്തമാക്കി ജഡേജ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

'ഞാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു, ജയ് ഹിന്ദ്'-നിലപാട് വ്യക്തമാക്കി ജഡേജ

ജാംനഗർ:അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നതിന് പിന്നാലെതന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജഡേജ നിലപാട് വ്യക്തമാക്കിയത്. ഞാൻ ബി.ജെ.പിയെ പിന്തുണയ്ക്കുന്നു-ജഡേജ ട്വീറ്റ്ചെയ്തു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ജഡേജയുടെ ഭാര്യ റിവാബ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ അച്ഛൻ അനിരുദ്ധ് സിങ്ങും സഹോദരി നൈനയും കോൺഗ്രസ് അംഗത്വമെടുക്കുകയായിരുന്നു. ഇതോടെ ജഡേജയുടെ വീട്ടിൽ രണ്ടു പാർട്ടി എന്ന നിലയിൽ വിമർശനം വന്നു. കഴിഞ്ഞ ഞായറാഴ്ച്ച ജാംനഗറിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് യോഗത്തിലാണ് ജഡേജയുടെ അച്ഛനും സഹോദരിയും കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും നൈന വ്യക്തമാക്കിയിരുന്നു. Content Highlights: Lok Sabha elections 2019 cricketer Jadeja backs BJP


from mathrubhumi.latestnews.rssfeed http://bit.ly/2v78mfb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages