മുംബൈ: ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 173 പോയന്റ് ഉയർന്ന് 39078ലും നിഫ്റ്റി 51 പോയന്റ് നേട്ടത്തിൽ 11741ലുമെത്തി. ബിഎസ്ഇയിലെ 546 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 156 ഓഹരികൾ നഷ്ടത്തിലുമാണ്. ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, കോൾ ഇന്ത്യ, ഐസിഐസിഐ, ഐഒസി, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഹീറോ മോട്ടോർകോർപ്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ലോഹം, ഫാർമ, ഊർജം, വാഹനം, ഇൻഫ്ര, ബാങ്ക്, ഐടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
from mathrubhumi.latestnews.rssfeed http://bit.ly/2VLJl4R
via
IFTTT
No comments:
Post a Comment