ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ നാലു സീറ്റുകൾ എഎപിക്ക് നൽകാൻസന്നദ്ധമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ, സമയം കളയാനില്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം എന്നത് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് വേണ്ടിയാണ്. എഎപിക്ക് നാലുസീറ്റുകൾ ഡൽഹിയിൽ നൽകാൻ കോൺഗ്രസ് തയ്യാറാണ്. എന്നാൽ കെജ്രിവാൾ വീണ്ടും നിലപാടുമാറ്റുകയാണെന്നും രാഹുൽ ട്വീറ്റിൽ ആരോപിക്കുന്നു. വാതിലുകൾ ഇപ്പോഴും തുറന്നുതന്നെയിരിക്കുകയാണ്. സമയം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നുവെന്നും രാഹുലിന്റെ ട്വീറ്റിൽ പറയുന്നു. An alliance between the Congress & AAP in Delhi would mean the rout of the BJP. The Congress is willing to give up 4 Delhi seats to the AAP to ensure this. But, Mr Kejriwal has done yet another U turn! Our doors are still open, but the clock is running out. #AbAAPkiBaari — Rahul Gandhi (@RahulGandhi) April 15, 2019 എഎപിയുമായുള്ള സഖ്യത്തെപ്പറ്റി ഇതാദ്യമായാണ് രാഹുൽഗാന്ധി പരസ്യമായി പ്രതികരിക്കുന്നത്. സഖ്യവുമായി ബന്ധപ്പെട്ട് കെജ്രിവാൾ തുടർച്ചയായി കോൺഗ്രസിനെ വിമർശിച്ചിരുന്നു. തുടർച്ചയായി നടന്ന ചർച്ചകൾക്ക് ശേഷം സഖ്യം ഉണ്ടാകില്ലെന്ന സൂചന ഇരുപാർട്ടികളുടെ ഭാഗത്തുനിന്നും വന്നിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. ഹരിയാനയിലും പഞ്ചാബിലും സഖ്യത്തിന്റെ ഭാഗമാക്കണമെന്ന എഎപിയുടെ ആവശ്യം കോൺഗ്രസ് തള്ളിയിരുന്നു. ഡൽഹിയിൽ മാത്രം സഖ്യമില്ലെന്നാണ് എഎപിയുടെ നിലപാട്. അതേസമയം കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വങ്ങൾക്ക് എഎപിയുമായി സഖ്യത്തിന് താത്പര്യമില്ല. Content Highlights:Our doors are still open, but the clock is running out- Rahul to AAP
from mathrubhumi.latestnews.rssfeed http://bit.ly/2UiWiS4
via
IFTTT
No comments:
Post a Comment