തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തിങ്കളാഴ്ച രാത്രി തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച രാത്രി 10.45 ഓടെ തിരുവനന്തപുരത്ത് എത്തിയ രാഹുൽ കോവളം ഉദയ സമുദ്ര ഹോട്ടലിലാണ്താമസിക്കുന്നത്. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് ഇന്ന് രാഹുലിന് പരിപാടികളുള്ളത്. നാലിടങ്ങളിൽ പൊതുപരിപാടികളും കോട്ടയത്ത് അന്തരിച്ച മുൻമന്ത്രി കെ.എം. മാണിയുടെ വീട് സന്ദർശനവുമാണ് ഉള്ളത്. രാവിലെ ഹെലികോപ്ടറിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന അദ്ദേഹം എൻ.കെ.പ്രേമചന്ദ്രന്റെ പ്രചാരണ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. 9.15 ഓടെ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി. 11 മണിക്ക് ആന്റോ ആന്റണിയുടെ പ്രചാരണ പരിപാടിക്കായി പത്തനംതിട്ടയിലെത്തും. പത്തനംതിട്ട മുനിസിപ്പാലിറ്റി കെ.കെ.നായർ സ്റ്റേഡിയത്തിലാണ് പൊതുയോഗം നടക്കുക. ഇവിടെ നിന്ന് ഹെലികോപ്ടറിൽ ഉച്ചക്ക് ഒരു മണിയോടെ പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടർന്നാണ് കെ.എം. മാണിയുടെ വീട്ടിലെത്തുക. പിന്നീട് വൈകിട്ട്മൂന്നിന് ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഷാനിമോൾ ഉസ്മാന്റെ പ്രചാരണ യോഗത്തിൽ പങ്കെടുക്കും.അത് കഴിഞ്ഞ് വീണ്ടും തിരുവനന്തപുരത്തേക്കെത്തും. വൈകീട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. രാത്രി കണ്ണൂരിലേക്ക് പോകും. ബുധനാഴ്ച രാവിലെ 7.30-ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാഹുൽ വയനാട്ടിലേക്ക് പോകും. അവിടെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകുന്നേരം വണ്ടൂരിലും തൃത്താലയിലും നടക്കുന്ന പൊതുപരിപാടികളിലും പ്രസംഗിക്കും. Content Highlights:Congress President Shri Rahul Gandhi in Kerala-election campaign
from mathrubhumi.latestnews.rssfeed http://bit.ly/2GobSZc
via
IFTTT
No comments:
Post a Comment