ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പലിശയടക്കം തിരിച്ച് തരും; തിര. കമ്മീഷനെതിരെ മായാവതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പലിശയടക്കം തിരിച്ച് തരും; തിര. കമ്മീഷനെതിരെ മായാവതി

ലഖ്നൗ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 48 മണിക്കൂർ തനിക്ക് വിലക്കേർപ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി രഹസ്യ അജണ്ടയാണെന്ന ആരോപണവുമായി ബിഎസ്പി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യ അജണ്ട ജനങ്ങൾ മനസ്സിലാക്കുമെന്ന് എനിക്കുറുപ്പുണ്ട്. അവരുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയർത്താൻ ഞാൻ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മായാവതി ലഖ്നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രചാരണ വിലക്കേർപ്പെടുത്തിയിരുന്നു. കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്ന് മായാവതി പറഞ്ഞു. ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാൻ ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കിൽ ജനങ്ങൾ നിങ്ങൾക്കും ബിജെപിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നൽകും. സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ധൈര്യം കാണിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ ഞങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ അവസരം കിട്ടിയാൽ ഇതിന് പലിശയടക്കം തിരിച്ച് നൽകുമെന്നും അവർ വ്യക്തമാക്കി. Content Highlights:Lok Sabha elections 2019-'Will pay back with interest if we form govt', Mayawati on poll panel gag


from mathrubhumi.latestnews.rssfeed http://bit.ly/2KHaGo1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages