മുംബൈയ്ക്ക് അഞ്ചാം ജയം, മൂന്നാമത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

മുംബൈയ്ക്ക് അഞ്ചാം ജയം, മൂന്നാമത്

മുംബൈ: ഒരു ആശ്വാസജയത്തിനുശേഷം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന് വീണ്ടും പരാജയം. മുംബൈ ഇന്ത്യൻസിനോട് അഞ്ചു വിക്കറ്റിനാണ് അവർ തോറ്റത്. മുംബൈയുടെ അഞ്ചാം ജയമാണിത്. ഇതോടെ എട്ട് കളികളിൽ നിന്ന് പത്ത് പോയിന്റായ മുംബൈ മൂന്നാം സ്ഥാനക്കാരായി. ബാംഗ്ലൂർ എട്ട് കളികളിൽ ഒന്ന് മാത്രം ജയിച്ച് രണ്ട് പോയിന്റോടെ ഏറ്റവും അവസാനക്കാരായി തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ എബി ഡിവില്ല്യേഴ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ഇരുപത് ഓവറിൽ 171 റൺസാണ് നേടിയത്. മുംബൈ ഈ ലക്ഷ്യം ഒരോവർ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മുംബൈയ്ക്കുവേണ്ടി ക്വിന്റൺ ഡി കോക്ക് 40 ഉം രോഹിത് ശർമ 28 ഉം സൂര്യകുമാർ യാദവ് 29 ഉം ഹർദിക് പാണ്ഡ്യ പുറാകാതെ 37ഉം റൺസെടുത്തു. ബാംഗ്ലൂരിനുവേണ്ടി ചാഹലും മൊയ്ൻ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 51 പന്തിൽ നിന്ന് 75 റൺസ് നേടിയ എബി ഡിവില്ല്യേഴ്സായിരുന്നു ബാംഗ്ലൂരിന്റെ കരുത്ത്. ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്ന ഇന്നിങ്സിനൊടുവിൽ പൊള്ളാർഡ് റണ്ണൗട്ടാക്കുകയായിരുന്നു ഡിവില്ല്യേഴ്സിനെ. മൊയിൻ അലി 32 പന്തിൽ നിന്ന് 50 ഉം പാർഥിവ് പട്ടേൽ 20 പന്തിൽ നിന്ന് 28 ഉം റൺസെടുത്തു. ക്യാപ്റ്റൻ വിരാട് കോലിക്ക് ഒൻപത് പന്തിൽ നിന്ന് എട്ട് റൺസ് മാത്രമാണ് നേടാനായത്. പരിക്കേറ്റ അലസാരി ജോസഫിന് പകരം കളിച്ച ലസിത് മലിംഗയാണ് ആർ.സി.ബിയെ 171ൽ ഒതുക്കിയത്. നാലോവറിൽ 31 റൺസിന് നാലു വിക്കറ്റാണ് ലങ്കൻ പേസർ വീഴ്ത്തിയത്. Content Highlights:IPL 2019 Mumbai Indians Royal Challengers Bangalore Virat Kohli Rohit Sharma


from mathrubhumi.latestnews.rssfeed http://bit.ly/2ZdiIIf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages