സൈനിക വിജയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ല- നരേന്ദ്ര മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

സൈനിക വിജയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ തെറ്റില്ല- നരേന്ദ്ര മോദി

ന്യൂഡൽഹി: കർഷക ആത്മഹത്യകൾ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണ വിഷയമാക്കാമെങ്കിൽ സൈന്യത്തിന്റെ വിജയവും അവരുടെ ത്യാഗത്തേയും ഉയർത്തിക്കാട്ടുന്നതിൽ തെറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി. ദൂരദർശൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ 40 വർഷമായി ഭീകരാക്രമണങ്ങളിലൂടെ ആയിരക്കണക്കിന് സൈനികരാണ് രക്തസാക്ഷികളായത്. കർഷകർ മരിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതൊരു പ്രശ്നമാണ്, എങ്കിൽ രാജ്യത്തിന് വേണ്ടി സൈനികർ മരണം വരിക്കുന്നത് ഒരു പ്രശ്മാകാതിരിക്കുന്നതെങ്ങനെയാണ് മോദി ചോദിച്ചു. സൈന്യത്തെ നമുക്ക് കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ 40 വർഷത്തോളമായി ഭീകരതയ്ക്കെതിരായ പോരാട്ടത്തിലാണ് നമ്മൾ. ഇതൊന്നും പൊതുജനങ്ങളോട് പങ്കുവെക്കരുതെന്ന് പറയുന്നതിൽ എന്താണ് യുക്തിയെന്നും മോദി അഭിമുഖത്തിൽ ചോദിക്കുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതിനെയും ബാലക്കോട്ടിലെ വ്യോമാക്രമണവും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. രാജ്യത്തിന് ദേശീയതയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് മോദി ഇതിന് മറുപടിയായി പറയുന്നത്. ദേശീയതയില്ലാതെ ഏതെങ്കിലും രാജ്യത്തിന് മുന്നോട്ടുപോകാനാകുമോ? ഒളിമ്പിക്സിൽ മെഡൽ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള സാധ്യത ഒരു കായിക താരത്തിൽ വർധിപ്പിക്കുന്നത് ദേശീയതയാണെന്നും മോദി പറഞ്ഞു. ഒരുവിഭാഗം അമിത മതേതര വാദികളാണ് സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജമ്മുകശ്മീർ പ്രശ്നം പരിഹരിക്കുന്നതിൽ നെഹ്റുവിന്റെ കാലത്ത് ഒന്നും ചെയ്തിരുന്നില്ല. കഴിഞ്ഞ 70 വർഷമായി ഒരേരേഖയിൽ പോകാൻ നമ്മൾ നിർബന്ധിതരായി. അതിന് യാതൊരു ഫലവുമുണ്ടായിട്ടില്ല. ആർട്ടിക്കിൾ 370 ന്റെയും 35 എയുടെയും കാര്യത്തിൽ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുമെന്ന പിഡിപിയുടെയും നാഷണൽ കോൺഫറൻസിന്റെയും പ്രസ്താവനകളെയും മോദി വിമർശിച്ചു. അവർ എപ്പോഴും ഇതേ ഭാഷയിലാണ് സംസാരിക്കുന്നത്. അവർ കാലഹരണപ്പെട്ടവരാണെന്നും മോദി പരിഹസിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ അവർ ആഹ്വാനം ചെയ്തിട്ടും ജമ്മു കശ്മീർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 75 ശതമാനത്തോളമായിരുന്നു പോളിങ്ങെന്നും മോദി ചൂണ്ടിക്കാട്ടി. ബൊഫോഴ്സ് കുംഭകോണത്തിലെ സ്വന്തം പിതാവിന്റെ പാപങ്ങൾ മറയ്ക്കാനാണ് തെറ്റായ ആരോപണങ്ങളുമായി അദ്ദേഹം വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു. റഫാൽ വിവാദത്തിൽ തെളിവുകൾ ഒന്നുമില്ലാതെ പൊള്ളയായ ആരോപണമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിക്കുന്നതെന്നും മോദി പറഞ്ഞു. Content Highlights:Nothing wrong in highlighting soldiers in polls: Modi


from mathrubhumi.latestnews.rssfeed http://bit.ly/2Ul74HN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages