പാരീസിലെ നോത്രദാം പള്ളിയില്‍ വന്‍ തീപ്പിടിത്തം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

പാരീസിലെ നോത്രദാം പള്ളിയില്‍ വന്‍ തീപ്പിടിത്തം

പാരീസ്: 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്ര ദാം കത്തീഡ്രലിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തത്തിൽ പള്ളിയിടെ പ്രധാന ഗോപുരവും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. എന്നാൽ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. കത്തീഡ്രലിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകൾ നീണ്ട പ്രവർത്തനങ്ങൾക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന അമൂല്യ വസ്തുക്കൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ട അമൂല്യമായ പല വസ്തുക്കളും ഈ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യേശുവിനെ തൂക്കിലേറ്റിയ കുരിശിന്റെ ഭാഗം, കുരിശിൽ തറയ്ക്കാനുപയോഗിച്ച ആണികളിൽ ഒന്ന്, യേശുക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ തലയിൽ ധരിപ്പിച്ച മുൾക്കിരീടത്തിന്റെ ഭാഗം, 1270ൽ കുരിശ് യുദ്ധത്തിനിടെ മരിച്ച ഫ്രാൻസ് രാജാവും പിന്നീട് വിശുദ്ധനുമായ ലൂയിസിന്റെ വസ്ത്രത്തിന്റെ ഭാഗം തുടങ്ങിയ വിശുദ്ധ വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു. ഇവ അടക്കമുള്ള എല്ലാ അമൂല്യ വസ്തുക്കളും സുരക്ഷിതമാണെന്ന് പാരീസ് മേയർ അറിയിച്ചു. വിശുദ്ധ തിരുശേഷിപ്പുകൾക്ക് പുറമെ നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി അമൂല്യ കലാവസ്തുക്കളും പെയിന്റിങ്ങുകളും കത്തീഡ്രലിൽ സൂക്ഷിച്ചിരുന്നു. ഇവയിൽ എത്രയെണ്ണം സുരക്ഷിതമാണെന്ന് വ്യക്തമല്ല. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നോത്രദാം കത്തീഡ്രൽ. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. ഫ്രഞ്ച് ഗോഥിക് നിർമാണശൈലിയുടെ ഏറ്റവും മഹത്തായ ഉദാഹരണമാണ് നോത്രദാം പള്ളി. 1163 ൽ ലൂയിസ് ഏഴാമൻ രാജാവ് നിർമാണമാരംഭിച്ച പള്ളിയുടെ പണി പൂർത്തിയായത് 1260 ലാണ്. 1790 ൽ ഫ്രഞ്ച് വിപ്ലവ സമയത്ത് ഈ ദൈവാലയത്തിലെ നിരവധി വസ്തുക്കൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പാരീസിന്റേയും ഫ്രാൻസിന്റേയും ഒരു പ്രധാന അടയാളമായിരുന്നു നോത്രദാം പള്ളി. 1831ൽ വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ എന്ന നോവൽ പുറത്തു വന്നതോടെ പള്ളി ലോകമെമ്പാടും ഏറെ പ്രശസ്തമായി. Content Highlights:Massive Fire ate France Notre Dame Cathedral


from mathrubhumi.latestnews.rssfeed http://bit.ly/2GeMtjj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages