റഫാല്‍ ഉണ്ടായിരുന്നുവെങ്കില്‍ വ്യോമാക്രമണത്തില്‍ ശക്തമായ മേല്‍ക്കൈ ലഭിക്കുമായിരുന്നു - ബി.എസ് ധനോവ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

റഫാല്‍ ഉണ്ടായിരുന്നുവെങ്കില്‍ വ്യോമാക്രമണത്തില്‍ ശക്തമായ മേല്‍ക്കൈ ലഭിക്കുമായിരുന്നു - ബി.എസ് ധനോവ

ന്യൂഡൽഹി: റഫാൽ വിമാനങ്ങൾ ഇന്ത്യയുടെ പക്കൽ ഉണ്ടായിരുന്നുവെങ്കിൽപാകിസ്താനെതിരായ വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുമായിരുന്നുവെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ. ഫെബ്രുവരി 27 നാണ് ബാലകോട്ട് ആക്രമണത്തിന്പ്രതികാരം ചെയ്യാൻ പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്. അതിനെവ്യോമസേനവിജയകരമായി പ്രതിരോധിച്ചു. മിഗ് 21 ബൈസൺ, മിറാഷ് 2000 യുദ്ധവിമാനങ്ങൾആധുനികവത്കരിച്ചതിനാൽ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനത്തെ നേരിടാനായി. എന്നാൽ ഇവയുടെ സ്ഥാനത്ത് റഫാൽ വിമാനങ്ങൾ ആയിരുന്നുവെങ്കിൽ വലിയരീതിയിൽ മേൽക്കൈ ലഭിക്കുമായിരുന്നുവെന്നും വ്യോമസേനാ മേധാവിഅവകാശപ്പെട്ടു. ഫ്രാൻസിൽ നിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമസേനാ മേധാവിയുടെ പരാമർശം വരുന്നത്. Content Highlights:Rafale could have made an even bigger impact in the dogfight Sau BS Dhanova


from mathrubhumi.latestnews.rssfeed http://bit.ly/2UXzDzn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages