ദേശസ്‌നേഹിയെങ്കില്‍ പാകിസ്താനെപ്പറ്റി സംസാരിക്കാതെ ഇന്ത്യയെക്കുറിച്ച് പറയൂ - പ്രിയങ്ക - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 16, 2019

ദേശസ്‌നേഹിയെങ്കില്‍ പാകിസ്താനെപ്പറ്റി സംസാരിക്കാതെ ഇന്ത്യയെക്കുറിച്ച് പറയൂ - പ്രിയങ്ക

ആഗ്ര: ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. നിങ്ങൾ ദേശസ്നേഹിയാണെങ്കിൽ തിരഞ്ഞെടുപ്പിൽ പാകിസ്താനെപ്പറ്റി സംസാരിക്കുന്നതിന് പകരം ഇന്ത്യയെക്കുറിച്ച് പറയണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളെക്കുറിച്ചും കർഷകരെക്കുറിച്ചും സൈനികരെക്കുറിച്ചും പറയൂ. ദേശീയവാദിയാണെങ്കിൽ നഗ്നപാദരായി നിങ്ങൾക്ക് മുന്നിലെത്തുന്ന കർഷകരെ കാണാൻ തയ്യാറാവാത്തതെന്താണ് ? അഞ്ചു വർഷത്തിനിടെ എന്തൊക്കെയോ ചെയ്തുവെന്ന തരത്തിലാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ യാഥാർഥ്യം അതല്ല. അവർ ചെയ്ത പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും മുഖത്ത് നോക്കിയാൽ വ്യക്തമാകുമെന്നും പ്രിയങ്ക പറഞ്ഞു. അതിനിടെ, പ്രധാനമന്ത്രി മോദി ജനങ്ങളുടെ പണമെടുത്ത് വ്യവസായികൾക്ക് കൈമാറിയെന്ന ആരോപണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആഗ്രയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ആവർത്തിച്ചു. രാജ്യത്തെ കർഷകരെ മുഴുവൻ ദ്രോഹിച്ചു. പൊതുപണം സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ മോദി ദുരുപയോഗപ്പെടുത്തുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു. Content highlights:Priyanka Gandhi, Pakistan, Agra


from mathrubhumi.latestnews.rssfeed http://bit.ly/2Iz4WtE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages