എം.ഇ.എസ്. കോളേജുകളിൽ മുഖവസ്ത്രത്തിന് വിലക്ക്; എതിർപ്പുമായി സമസ്ത - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

എം.ഇ.എസ്. കോളേജുകളിൽ മുഖവസ്ത്രത്തിന് വിലക്ക്; എതിർപ്പുമായി സമസ്ത

മലപ്പുറം: മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റിക്ക് (എം.ഇ.എസ്) കീഴിലെ കോളേജുകളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം (ബുർഖ) നിരോധിച്ച് മാനേജ്മെന്റ് സർക്കുലർ പുറത്തിറക്കി. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത ഇത്തരം വേഷവിധാനങ്ങൾ ആധുനികതയുടേയോ മതാചാരങ്ങളുടേയോ പേരിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് എം.ഇ.എസ്. പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ ഒപ്പിട്ട് കോളേജ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽമാർക്കും അയച്ച സർക്കുലറിൽ പറയുന്നു. ഇക്കാര്യം കോളേജ് നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയനവർഷംമുതൽ നടപ്പാക്കാനാണ് നിർദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം അതത് മാനേജ്മെന്റുകൾക്കാണെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ, ഈ തീരുമാനത്തിനെതിരെ സമസ്ത കേരള ജംഈയത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തുവന്നു. മതവിഷയങ്ങളിൽ അഭിപ്രായം പറയാൻ എം.ഇ.എസ്. മതസംഘടനയല്ലെന്നും നിഖാബ് (മുഖവസ്ത്രം) പ്രവാചക കാലം മുതലുള്ള വസ്ത്രധാരണ രീതിയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. എന്നാൽ, ആര് എതിർത്താലും നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് ഫസൽ ഗഫൂർ പ്രതികരിച്ചു. മുസ്ലിം സത്രീകളുടെ മുഖം മറയ്ക്കൽ പുതിയ സംസ്കാരമാണ്. ഈ വസ്ത്രം തങ്ങളുടെ സ്ഥാപനങ്ങളിൽ നിരോധിക്കാൻ മതസംഘടനകളുമായി കൂടിയാലോചിക്കേണ്ട ആവശ്യമില്ല. കോളേജുകളുടെ അഭ്യന്തരകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം മാനേജ്മെന്റിനാണ്. എതിർപ്പുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. content highlights:Ban On Face Veils: Samastha Opposes MES Decision


from mathrubhumi.latestnews.rssfeed http://bit.ly/2WoQI2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages