പാമ്പുകളെ കൈയിലെടുത്ത് പ്രിയങ്ക പറഞ്ഞു; ‘പേടിക്കേണ്ട, കൊള്ളാം’ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 3, 2019

പാമ്പുകളെ കൈയിലെടുത്ത് പ്രിയങ്ക പറഞ്ഞു; ‘പേടിക്കേണ്ട, കൊള്ളാം’

റായ്ബറേലി: പാമ്പിനെത്തിന്നുന്നവരുടെ നാട്ടിൽ ചെന്നാൽ നടുക്കഷണം തിന്നണമെന്നത് ഒരു ചൊല്ല്. എന്നാൽ, പാമ്പാട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രിയങ്കാഗാന്ധി പാമ്പിനെ തൊടുകയും കൈയിലെടുക്കുകയും ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നവർ മാത്രമല്ല പാമ്പാട്ടികളും ഞെട്ടി. റായ്ബറേലിയിലെ കുഛരിയ ഗ്രാമത്തിലാണ് വ്യാഴാഴ്ച കോൺഗ്രസ് ജനറൽ സെക്രട്ടറി ആളുകളെ ഞെട്ടിച്ചത്. അമ്മ യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലത്തിൽ തിരക്കിട്ട പ്രചാരണത്തിലാണ് പ്രിയങ്കാഗാന്ധി. ബെലവേലയിലേക്കുള്ള യാത്രാമധ്യേയാണ് കുഛരിയ ഗ്രാമത്തിലിറങ്ങിയത്. അവിടെയുണ്ടായിരുന്ന പാമ്പാട്ടികൾക്കടുത്തിരുന്ന് സംസാരിച്ചു. ഇതിനിടെ ഒരു കൂടയിൽനിന്ന് പാമ്പിനെ തൊട്ടുനോക്കി. ഒരു പേടിയും കൂടാതെ പാമ്പിനെ കൃത്യമായി കൂടയിൽ ഒതുക്കിവെച്ചു. ഇതോടെ ചുറ്റുമുണ്ടായിരുന്നവർക്ക് അദ്ഭുതമായി. മറ്റൊരു പാമ്പാട്ടിയുടെ കൂടയിൽനിന്ന് പ്രിയങ്ക ഒരു പാമ്പിനെ കൈയിലെടുക്കുകയുംചെയ്തു. വിഷജീവികളുമായി ഇടപെടുന്പോൾ ശ്രദ്ധിക്കണമെന്ന് ആൾക്കൂട്ടത്തിൽനിന്ന് മുന്നറിയിപ്പ് വന്നു. 'ഒന്നും സംഭവിക്കില്ല, ഇതു കൊള്ളാം' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കോൺഗ്രസിന്റെ താരപ്രചാരക പാമ്പുകളുമായി കളിക്കുന്നത് ഗ്രാമത്തിൽ കൗതുകമായതോടെ സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു. ബി.ജെ.പി.യെ സഹായിക്കുന്നതിനെക്കാൾ നല്ലത് മരിക്കുന്നത് -പ്രിയങ്ക റായ്ബറേലി: ബി.ജെ.പി.യെ ഏതെങ്കിലും തരത്തിൽ സഹായിക്കുന്നതിനെക്കാൾ നല്ലത് താൻ മരിക്കുന്നതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ സ്ഥാനാർഥികളെ നിർത്തി കോൺഗ്രസ് ബി.ജെ.പി.വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയാണെന്ന എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും ബി.എസ്.പി. അധ്യക്ഷ മായാവതിയുടെയും പരാമർശത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക. സ്വന്തം കരുത്തിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. കടുത്ത മത്സരമാണ് കോൺഗ്രസ് സ്ഥാനാർഥികൾ കാഴ്ചവെക്കുന്നത്. ബി.ജെ.പി.വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥികൾ പിടിക്കും. പ്രചാരണത്തിനിടെ പ്രിയങ്കാഗാന്ധിയുടെ സമീപത്ത് വെച്ച് ചില കുട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രിയങ്ക മറുപടി പറഞ്ഞു. സംസ്കാരമുള്ള കുടുംബങ്ങളിലെ കുട്ടികളെ പ്രിയങ്കയിൽനിന്ന് അകറ്റി നിർത്തണം എന്നായിരുന്നു മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം. 'കുട്ടികൾ മോശം ഭാഷ പ്രയോഗിച്ചപ്പോൾ താൻ അവരെ വിലക്കുകയായിരുന്നു. ഇത് ദൃശ്യങ്ങളിലുണ്ട്. എന്നാൽ, ഇത് എഡിറ്റ് ചെയ്താണ് ബി.ജെ.പി. പ്രചരിപ്പിക്കുന്നത്. അവർ സത്യം വളച്ചൊടിച്ചു. ഞാൻ സത്യമാണ് പറയുന്നത്' -പ്രിയങ്ക പറഞ്ഞു. Content Highlights:Priyanka Gandhi, Snakes


from mathrubhumi.latestnews.rssfeed http://bit.ly/2Vc2h0w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages