ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഇന്ത്യക്ക് കൂടുതൽ ക്രൂഡോയിൽ ലഭ്യമാക്കും. ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ കുറവ് പരിഹരിക്കാനാണ് അരാംകോ കൂടുതൽ അസംസ്കൃത എണ്ണ ലഭ്യമാക്കുന്നത്. ഇന്ത്യയിലേക്ക് പ്രതിദിനം രണ്ടു ലക്ഷം ബാരൽ അസംസ്കൃത എണ്ണ അധികമായി ലഭ്യമാക്കാൻ അരാംകോ തയ്യാറാണെന്നാണ് സൂചന. ഇറാനിൽ നിന്ന് ലഭിച്ചിരുന്ന എണ്ണയുടെ പകുതി വരുമിത്. ദിനംപ്രതി രണ്ടു ലക്ഷം ബാരൽ എന്നാൽ, വാർഷികാടിസ്ഥാനത്തിൽ ഒരു കോടി ടൺ വരും. 2.39 കോടി ടൺ അസംസ്കൃത എണ്ണയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇറാനിൽനിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണോടെ, അരാംകോയിൽ നിന്നുള്ള അധിക എണ്ണ ലഭിച്ചു തുടങ്ങും. മേയ് രണ്ടു മുതലാണ് ഇറാനു മേൽ അമേരിക്ക ഉപരോധം ശക്തിപ്പെടുത്തിയത്. എന്നാൽ, ഇത് തുടരുമോ ഇല്ലയോ എന്ന് ഒരു മാസത്തിനുള്ളിൽ വ്യക്തമാകും. എന്നാൽ, ഇറാനിൽനിന്നുള്ള കരാറിന് സമാനമായിരിക്കില്ല സൗദിയിൽനിന്നുള്ള ഇടപാട്. ഇറാനിൽനിന്ന് 60 ദിവസത്തെ കടം ലഭിച്ചിരുന്നു. കടത്തുകൂലി, ഇൻഷുറൻസ് എന്നിവയിൽ ഇളവും ലഭിച്ചിരുന്നു. എന്നാൽ, സൗദി അറേബ്യ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇത് ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ബിൽ ഉയർത്താൻ ഇടയാക്കും. ഇറാനിൽനിന്നുള്ള എണ്ണയ്ക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതോടെ അസംസ്കൃത എണ്ണ വില ഏതാണ്ട് 10 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ 20.73 കോടി ടൺ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്. തൊട്ടു മുൻ വർഷം ഇത് 22.04 ടണ്ണായിരുന്നു. സൗദിയിൽനിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി നടക്കുന്നത്. Saudi Aramco offers to increase oil supply to India
from mathrubhumi.latestnews.rssfeed http://bit.ly/2Ydy7XR
via
IFTTT
No comments:
Post a Comment