ഖണ്ട്വ: ഇന്ത്യയുടെ മതപാരമ്പര്യത്തെ അപകീർത്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് കോൺഗ്രസ് ഹിന്ദു തീവ്രവാദം എന്ന ആരോപണം ഉന്നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖണ്ട്വയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിന്റെ പേരുപറഞ്ഞ് ഹിന്ദു മതത്തിന്റെ നിറമായ കാവിയെ അപമാനിക്കുകയാണ് ചെയ്യുന്നത്. എത്ര രക്ഷ ജപിച്ചു കെട്ടിയാലും കോൺഗ്രസിനും അവരുടെ ദുഷിച്ച സഖ്യകക്ഷികൾക്കും ആ പാപത്തിൽനിന്ന് രക്ഷപ്പെടാനാവില്ലെന്നും മോദി പറഞ്ഞു. സിഖ് വിരുദ്ധ കലാപം സംബന്ധിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. പ്രതിപക്ഷ പാർട്ടിയുടെ മനഃസ്ഥിതിയാണ് പിത്രോദയുടെ പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെയ്ത നല്ല കാര്യങ്ങളുടെ പേരിലാണ് താൻ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്നും എന്നാൽ കോൺഗ്രസും അവരുടെ സഖ്യകക്ഷികളും കള്ളത്തരങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി ആരോപിച്ചു. Content Highlights:Congress Hindu Terror Conspiracy, Religious Heritage, Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2W2P0H4
via
IFTTT
No comments:
Post a Comment