കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ 'ഇൻഡിഗോ'യുടെ തലപ്പത്ത് അഭിപ്രായഭിന്നത രൂക്ഷം. ഇൻഡിഗോയുടെ നടത്തിപ്പുകാരായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഉടമകളായ രാഹുൽ ഭാട്ടിയയും രാകേഷ് ഗൻഗ്വാളും തമ്മിലാണ് അഭിപ്രായവ്യത്യാസം നിലനിൽക്കുന്നത്. യു.എസ്. എയർവെയ്സ് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന രാകേഷ് ഗൻഗ്വാൾ ഇൻഡിഗോയെ ത്വരിത വളർച്ചയിലേക്ക് നയിക്കണമെന്ന പക്ഷത്താണ്. എന്നാൽ, വ്യോമയാന മേഖലയുടെ നഷ്ടസാധ്യത കണക്കിലെടുത്ത് കരുതലോടെയുള്ള സമീപനം മതിയെന്ന നിലപാടാണ് രാഹുൽ ഭാട്ടിയയ്ക്കുള്ളത്. രണ്ടു വർഷത്തോളമായി നിലനിൽക്കുന്ന ഭിന്നത കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂക്ഷമായിരിക്കുകയാണ്. ഇതെത്തുടർന്ന് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിലേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം, കമ്പനിയുടെ വളർച്ചാ ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്നും കമ്പനിയുടെ മാനേജ്മെന്റിൽ ഡയറക്ടർ ബോർഡിന്റെ പൂർണ പിന്തുണയുണ്ടെന്നും ഇന്റർഗ്ലോബ് ഏവിയേഷൻ സി.ഇ.ഒ. രണജോയ് ദത്ത പറഞ്ഞു. ജീവനക്കാർക്ക് അയച്ച കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഭാട്ടിയയും രാകേഷ് ഗൻഗ്വാളും ചേർന്ന് 2005-06 കാലയളവിൽ തുടങ്ങിയ ഇൻഡിഗോ ഇന്ന് 44 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി മാറിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2w5jObM
via
IFTTT
No comments:
Post a Comment