മുംബൈ: ജെറ്റ് എയർവേയ്സ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദ് ചെയ്തതോടെ യാത്രക്കാർ വലഞ്ഞു. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 10 വിമാനങ്ങളാണ് ജെറ്റ് എയർവേയ്സ് റദ്ദ് ചെയ്തത്. സാങ്കേതിക കാരണങ്ങൾ മൂലം സർവ്വീസ് നടത്താനാവില്ലെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. ഞായറാഴ്ചവിവിധ സമയങ്ങളിലായി പുറപ്പെടേണ്ട 10 വിമാനങ്ങളാണ് റദ്ദ് ചെയ്യാൻ ജെറ്റ് എയർവേയ്സ് നിർബന്ധിതരായത്. സാങ്കേതിക കാരണങ്ങളെന്ന് അധികൃതർ പറയുമ്പോഴും പൈലറ്റുമാരുടെ അപര്യാപ്തതയാണ് പ്രശ്നത്തിന് കാരണമെന്നാണ് എയർലൈൻ വൃത്തങ്ങൾ നൽകുന്ന സൂചന. യാത്രാതടസ്സം നേരിട്ടതിൽ ക്ഷമ ചോദിച്ച അധികൃതർ വിവരം മെസേജ് അലേർട്ട് വഴിയാണ് യാത്രക്കാരെ അറിയിച്ചത്. യാത്രക്കാർക്ക് പോകാനുള്ള പകരം സൗകര്യമോ നഷ്ടപരിഹാരമോ നൽകാൻ തയ്യാറാണെന്നും ജെറ്റ് എയർവേയ്സ് അറിയിച്ചു. ശമ്പളവ്യവസ്ഥയിൽ അവഗണന തുടർന്നതോടെ ജെറ്റ് എയർവേയ്സിൽ നിന്ന് പൈലറ്റുമാർ കൂട്ടത്തോടെ രാജിവച്ചതായാണ് വിവരം. കൃത്യസമയത്ത് ശമ്പളം നല്കാനും അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. പലരും ഇരട്ടിസമയം ജോലിചെയ്യാൻ നിർബന്ധിരാകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. content highlights:Jet Airways cancels 10 flights from Mumbai, Jet Airways, scarcity of pilots
from mathrubhumi.latestnews.rssfeed https://ift.tt/2A5DZaW
via
IFTTT
No comments:
Post a Comment