യു.എസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

യു.എസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു

ന്യൂയോർക്ക്: ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ദിവസങ്ങൾ ശേഷിക്കേ യു.എസിൽ തെലങ്കാന സ്വദേശി വെടിയേറ്റുമരിച്ചു. 61-കാരനായ സുനിൽ എഡ്ലയാണ് പതിനാറുകാരന്റെ വെടിയേറ്റുമരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ന്യൂജഴ്സിയിലെ വെന്റനർ നഗരത്തിലുള്ള അപ്പാർട്ട്മെൻറിനുമുന്നിലാണ് സംഭവമെന്ന് അറ്റ്ലാന്റിക് കൗണ്ടി പ്രോസിക്യൂട്ടർ ഡാമൊൺ ടൈനർ പറഞ്ഞു. കാർമോഷണത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. സുനിലിനെ വെടിവെച്ചശേഷം അദ്ദേഹത്തിന്റെ കാറുമായി അക്രമി കടന്നു. ആറുകിലോമീറ്റർ അകലെനിന്ന് പിന്നീട് കാർ കണ്ടെടുത്തു. വെള്ളിയാഴ്ച അക്രമിയെ അറസ്റ്റുചെയ്തതായും പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ കൊലപാതകം, മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി. അമ്മയുടെ 95-ാം പിറന്നാളും ക്രിസ്മസും ആഘോഷിക്കാൻ രണ്ടുമാസത്തെ അവധിയെടുത്ത് തെലങ്കാനയിലെ മേഡക് ജില്ലയിലെ വസതിയിലേക്ക് വരാനിരിക്കേയാണ് സുനിലിന്റെ ദാരുണാന്ത്യം. 30 വർഷമായി യു.എസിൽ താമസിക്കുന്ന സുനിൽ അറ്റ്ലാന്റിക് കൗണ്ടിയിലെ ജീവനക്കാരനാണ്. content highlights; indian man shot dead in usa


from mathrubhumi.latestnews.rssfeed https://ift.tt/2QU7Omi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages