കെ. സുരേന്ദ്രന്‍ 14 ദിവസം റിമാന്‍ഡില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

കെ. സുരേന്ദ്രന്‍ 14 ദിവസം റിമാന്‍ഡില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

റാന്നി: ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാവിലെ റാന്നി കോടതിയിൽ ഹാജരാക്കിയ കെ. സുരേന്ദ്രനെ ഡിസംബർ ആറുവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷത്തിൽ 52കാരിയെ തടഞ്ഞസംഭവത്തിൽ കെ. സുരേന്ദ്രൻ ഗുഢാലോചന നടത്തിയെന്ന് കാണിച്ചാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കെ. സുരേന്ദ്രന് പുറമേ ബി.ജെ.പി നേതാവ് വി.വി. രാജേഷ്, ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവർക്കെതിരെയും സമാനസംഭവത്തിൽ കേസെടുത്തിരുന്നു.സുരേന്ദ്രന്റെ ജാമ്യാപേക്ഷയുംസുരേന്ദ്രനെ ചോദ്യം ചെയ്യണം എന്ന പോലീസിന്റെ ആവശ്യവും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെആവശ്യവുംശനിയാഴ്ച പരിഗണിക്കും. അതേസമയം, തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനാണ് മുഖ്യമന്ത്രിയും പോലീസും ശ്രമിക്കുന്നതെന്നായിരുന്നു കെ. സുരേന്ദ്രന്റെ പ്രതികരണം. തന്നെ ജയിലിൽ കിടത്താനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നത്. ശബരിമലയിൽ യുവതീപ്രവേശനം നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കൊട്ടാരക്കര ജയിലിൽനിന്ന് തന്നെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ജയലിലടച്ചിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ചിത്തിര ആട്ടവിശേഷത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് വീണ്ടും കേസെടുത്തത്. Content Highlights:sabarimala protest case: bjp leader k surendran remanded for 14 days


from mathrubhumi.latestnews.rssfeed https://ift.tt/2R29iea
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages