ന്യൂഡൽഹി: അമരാവതിയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ആന്ധ്രാനിയമസഭാ മന്ദിരത്തിന് ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാൾ ഉയരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മൂന്നുനിലകളിലായിനിർമിക്കുന്ന സഭാമന്ദിരത്തോട് ചേർന്ന് 250 മീറ്റർ ഉയരത്തിൽ പിരിയൻ ഗോവണിയും ടവറും നിർമ്മിക്കാനാണ് പദ്ധതി. ഗുജറാത്തിൽ സ്ഥാപിച്ചിരിക്കുന്ന സർദാർ പട്ടേലിന്റെ ഏകതാപ്രതിമയേക്കാൾ 68 മീറ്റർ ഉയരം അസംബ്ളി മന്ദിരത്തിന് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ബ്രിട്ടനിൽ നിന്നുള്ള ശിൽപികളായിരിക്കും നിർമാണത്തിന് മേൽനോട്ടം വഹിക്കുക. കെട്ടിടത്തിന്റെ രൂപരേഖ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. ലില്ലിപ്പൂവിന്റെ ആകൃതിയിലാവും പുതിയ നിയമസഭ മന്ദിരം. നവംബർ അവസാനത്തോടെ ടെൻഡർ വിളിക്കാനും രണ്ട് വർത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് ഗാലറികളാണ് കെട്ടിടത്തിലുണ്ടാകുക. അമരാവതി നഗരത്തെ നോക്കിക്കാണാവുന്ന രീതിയിലാവും ഗാലറി നിർമിക്കുക. ചുഴലിക്കാറ്റ്, ഭൂചലനം എന്നിവയെ പ്രതിരോധിക്കാൻ ശക്തിയുള്ളതായിരിക്കും കെട്ടിടം. ഗുജറാത്തിലെ ഏകതാപ്രതിമ രാജ്യമെമ്പാടും ചർച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. മുംബൈ തീരത്ത് ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ നിർമ്മിക്കാൻ മഹാരാഷ്ട്ര തീരുമാനമെടുത്തുകഴിഞ്ഞതാണ്. ഉത്തർപ്രദേശ് ലക്ഷ്യമിട്ടിരിക്കുന്നത് ശ്രീരാമന്റെ പ്രതിമ നിർമ്മിക്കാനാണ്. ഇവയെല്ലാം ഏകതാപ്രതിമയെക്കാൾ ഉയരത്തിൽ നിർമ്മിക്കാനാണ് ഉദ്ദേശ്യം. കർണാടക തീരുമാനിച്ചിരിക്കുന്നത് 125 മീറ്റർ ഉയരത്തിൽ കാവേരി പ്രതിമ നിർമിക്കാനാണ്. content highights:Andhra Pradesh's New Assembly Building Will be Taller than Statue of Unity,Statue of Unity,Andhra Pradesh's New Assembly Building
from mathrubhumi.latestnews.rssfeed https://ift.tt/2PS7YxV
via
IFTTT
No comments:
Post a Comment