പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ രാജി സന്നദ്ധത അറിയിച്ചുവെങ്കിലും ബിജെപി നേതൃത്വം തള്ളിക്കളഞ്ഞുവെന്ന്ഫോർവേർഡ് പാർട്ടി നേതാവും സംസ്ഥാനകൃഷി മന്ത്രിയുമായ വിജയ് സർദേശായി. മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കാനും ചുമതലകൾ മറ്റു മന്ത്രിമാർക്ക് കൈമാറാനും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പികകപ്പെട്ടസന്ദർഭത്തിൽ പരീക്കർ താൽപര്യം പ്രകടിപ്പിച്ചതായി വിജയ് സർദേശായി അറിയിച്ചു. ഗണേശ ചതുർഥി ഉത്സവസമയത്താണ് പരീക്കറെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. പാൻക്രിയാസിലെ അർബുദബാധയെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ ചികിത്സയിക്കു ശേഷം മടങ്ങിയെത്തിയ പരീക്കർ ഗോവയിലെ വസതിയിൽ വിശ്രമം തുടരുകയാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനഭരണമാകെ താറുമാറായ അവസ്ഥയാണെന്നും പരീക്കർ രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമുൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തി. രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച പരീക്കറിന്റെ വസതിയിലേക്ക് നൂറുകണക്കിനാളുകൾ പങ്കെടുത്ത ജനകീയ മാർച്ചും നടന്നിരുന്നു. ഈയിടെ ബിജെപിയിൽ ചേർന്ന രണ്ട് മുൻകോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭയുടെ സഖ്യകക്ഷികളിലൊന്നായ എംജിപി ബോംബെ ഹൈക്കോടതിയിലെ ഗോവ ബെഞ്ചിനെ സമീപിക്കുകയും ചെയ്തിരുന്നു. Content Highlights:Manohar Parrikar, BJP,Minister,Vijai Sardesai
from mathrubhumi.latestnews.rssfeed https://ift.tt/2qZBwed
via
IFTTT
No comments:
Post a Comment