ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനം ഹർജികൾ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവല്ലെന്ന് സുപ്രീം കോടതി. നട തുറന്നതിനാൽ വിധി സ്റ്റേ ചെയ്യണമെന്ന കാര്യം മാത്രം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. തീരുമാനം അഞ്ചംഗഭരണഘടനാബെഞ്ചിന് മാത്രമേ പരിഗണിക്കാൻ സാധിക്കൂവെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു വ്യക്തമാക്കി. അയ്യപ്പഭക്തരുടെ ദേശീയകൂട്ടായ്മയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയിൽ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം ഉണ്ടായത്. മറ്റു കേസുകൾക്കു ശേഷം ശബരിമലയിലെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബർ 28 ലെ വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഭക്തർക്ക് യാതൊരു സൗകര്യവും ശബരിമലയിലില്ല എന്നും മാത്യു നെടുമ്പാറ കോടതിയെ അറിയിച്ചു. എന്നാൽ ഈ വിഷയത്തിലെ ഹർജികൾ പരിഗണിക്കാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ജനുവരി 22 ന് വരൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ഒരു തരത്തിലും അതിനു മുമ്പ് ഇക്കാര്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് ഇന്ന് സാവകാശഹർജി സമർപ്പിക്കാനിരിക്കെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. Content Highlights:Sabarimala,No consideration for pleas regarding young women entry before Jan 22, says SC
from mathrubhumi.latestnews.rssfeed https://ift.tt/2qUdkK5
via
IFTTT
No comments:
Post a Comment