ഈസ്താംബൂൾ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ നിശ്ശബ്ദനാക്കണമെന്ന് കൊലയാളിസംഘത്തിന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിർദേശം നൽകിയിരുന്നെന്ന് റിപ്പോർട്ട്. സൽമാൻ രാജകുമാരന്റെ ടെലിഫോൺ സംഭാഷണത്തിൽ ഇത്തരത്തിൽ നിർദേശം നൽകുന്നുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗമായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സി.ഐ.എ.) ഡയറക്ടർ ജിന ഹസ്പെൽ തുർക്കി അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി തുർക്കി പത്രം 'ഹുറിയത്ത്' റിപ്പോർട്ടുചെയ്തു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നാണ് തുർക്കി അധികൃതർ പറയുന്നത്. സൗദി വിമർശകനായ ഖഷോഗി ഒക്ടോബർ രണ്ടിനാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിനുള്ളിൽവെച്ച് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ സൗദിഭരണകൂടത്തിന് പങ്കുണ്ടെന്ന് വിമർശനമുയരുന്നുണ്ട്. അതേസമയം, ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൽമാൻ രാജകുമാരനുനേരെ അനാവശ്യ ആരോപണമുന്നയിക്കുന്നത് ക്ഷമിക്കില്ലെന്ന് സൗദി അറേബ്യ മുന്നറിയിപ്പുനൽകി. സൗദിയുമായുള്ള ആയുധ ഇടപാട് ഡെൻമാർക്ക് റദ്ദാക്കി ഖഷോഗിവധവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സൗദി അറേബ്യയുമായുള്ള ആയുധ ഇടപാടുകൾ റദ്ദാക്കുന്നുവെന്ന് ഡെൻമാർക്ക്. വിഷയവുമായി ബന്ധപ്പെട്ട് ജർമനിക്കുപിന്നാലെ സൗദിയ്ക്കെതിരേ തിരിയുന്ന രണ്ടാമത്തെ രാജ്യമാണ് ഡെൻമാർക്ക്. സൗദിയിലേക്കുള്ള എല്ലാ ആയുധ-സൈനികോപകരണ ഇടപാടുകളും റദ്ദാക്കുന്നതായും തീരുമാനം ഖഷോഗിവധവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കൂടുതൽവേഗം കൈവരിക്കാൻ സഹായകമാകുമെന്നും ഡെൻമാർക്ക് വിദേശകാര്യമന്ത്രി ആൻഡേഴ്സ് സാമുവൽസൺ പറഞ്ഞു. ഖഷോഗിവധത്തിൽ പങ്കുള്ള 18 സൗദിപൗരന്മാർക്ക് ജർമനി തിങ്കളാഴ്ച വിലക്കേർപ്പെടുത്തിയിരുന്നു. content highlights;Saudi Prince ordered Jamal Khashoggi be silenced
from mathrubhumi.latestnews.rssfeed https://ift.tt/2QgWzHn
via
IFTTT
No comments:
Post a Comment