ചെന്നൈ: ജോധ്പുരിൽനിന്ന് തീവണ്ടിയിൽ ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത് പട്ടിയിറച്ചിയല്ല, ആട്ടിറച്ചിതന്നെയാണെന്ന് പരിശോധനാഫലം. കഴിഞ്ഞ ശനിയാഴ്ചയാണ് എഗ്മോർ സ്റ്റേഷനിൽ പട്ടിയിറച്ചിയെന്ന് സംശയിച്ച് 2,190 കിലോ ഇറച്ചി പിടികൂടിയത്. എന്നാൽ, പാർസൽ ഏറ്റുവാങ്ങാനെത്തിയവർ അത് ആട്ടിറച്ചിയാണെന്നുപറഞ്ഞതോടെ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. വ്യാഴാഴ്ച പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ആട്ടിറച്ചിയാണെന്ന് വ്യക്തമായത്. അഴുകിയനിലയിലായതിനാൽ ഇറച്ചി ആർ.പി.എഫ്. കൊടുംങ്ങയ്യൂരിലെ മാലിന്യസംസ്കരണകേന്ദ്രത്തിൽ സംസ്കരിച്ചിരുന്നു. പൊതുജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുകയാണ് പ്രധാനമായും ലാബ് പരിശോധനയിലൂടെ ഉദ്ദേശിച്ചതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഡയറക്ടർ ഡോ. ആർ. കതിരവൻ പറഞ്ഞു. ജോധ്പുരിൽനിന്ന് ഇറച്ചി അയച്ചത് ശീതീകരണിയിലല്ലെന്നും അതിനാലാണ് അഴുകിയതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനുള്ള ഇറച്ചി തീവണ്ടിയിൽ ദൂരത്തേക്ക് അയയ്ക്കുമ്പോൾ പാലിക്കേണ്ട നടപടികൾ പൂർത്തീകരിച്ചിട്ടില്ല. അനധികൃത അറവുശാല നടത്തുന്നവരാണ് ഇറച്ചി അയച്ചത്. ഏത് അറവുശാലയിൽനിന്നാണ് അയച്ചതെന്ന് പാർസലിന്റെ പുറത്ത് വ്യക്തമാക്കിയിരുന്നില്ല. മാർഗനിർദേശങ്ങൾ പാലിച്ചതായി വെറ്ററിനറി സർജന്റെ സർട്ടിഫിക്കറ്റുമില്ല -കതിരവൻ പറഞ്ഞു. ഏത് അറവുശാലയിൽനിന്നാണ് ഇറച്ചി അയച്ചതെന്ന് അന്വേഷിക്കാനായി എസ്.ഐ.യുടെ നേതൃത്വത്തിൽ പോലീസ് സംഘം ജോധ്പുരിലേക്ക് പോയിട്ടുണ്ടന്ന് ആർ.പി.എഫ്. സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ ലൂയിസ് അമുദൻ പറഞ്ഞു. മീൻ എന്നപേരിലാണ് ഇറച്ചി അയച്ചിരിക്കുന്നത്. ഇത് റെയിൽവേ നിയമമനുസരിച്ച് ശിക്ഷാർഹമാണ് -ലൂയിസ് അമുദൻ പറഞ്ഞു. ഇറച്ചി പിടിച്ചതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ആർ.പി.എഫും ഭക്ഷ്യസുരക്ഷാവകുപ്പും സമർപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മൃഗസംരക്ഷണ ജനകീയസമിതി മദ്രാസ് ഹൈക്കോടതിയിൽ ഹർജി കൊടുത്തിട്ടുണ്ട്. content highlights:Rotten Meat Found at Chennai Station is Not Dog Meat
from mathrubhumi.latestnews.rssfeed https://ift.tt/2DF0LKc
via
IFTTT
No comments:
Post a Comment