കണ്ണൂർ: പ്രളയത്തിനു ശേഷം ശബരിമലയിൽ മുൻപത്തേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് ടോയ്ലറ്റുകൾ ഇപ്പോൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിനു മുൻപ് പമ്പയിൽ 390 ടോയ്ലറ്റുകളാണ് ഉണ്ടായിരുന്നത്. അതിൽ 180 എണ്ണം പ്രളയത്തിൽ ഒലിച്ചുപോയി. ഇപ്പോൾ പമ്പയിൽ ബയോ ടോയ്ലറ്റുകൾ അടക്കം 380 ടോയ്ലറ്റുകൾ ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലേയ്ക്ക് ബേയ്സ് ക്യാമ്പ് മാറ്റിയ ശേഷം 1250 ടോയ്ലറ്റുകൾ ഉണ്ടാക്കി.920 പൊതുവായിട്ടുള്ളവയും ബാക്കിയുള്ളവ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും വേണ്ടിയുള്ളതുമാണ്. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ഈ സൗകര്യം മതിയാകും. ആദ്യത്തെ ദിവസം ടോയ്ലറ്റിൽ വെള്ളത്തിന്റെ ലഭ്യതക്കുറവുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് പരിഹരിക്കുകയും അടുത്ത ദിവസംതന്നെ ടോയ്ലറ്റിൽ വെള്ളം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെത്തുന്ന തീർഥാടകർക്ക് വിരിവെക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2000 പേർക്ക് വിരിവെക്കാൻ പറ്റുന്ന മൂന്ന് വലിയ ഹാളുകൾ പുതിയതായി നിർമിച്ചിട്ടുണ്ട്. യഥാർഥത്തിൽ ഇപ്പോൾ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുകയാണ് ചെയ്തത്. നേരത്തെ ആയിരം പേർക്ക് വിരിവെക്കാനുള്ള സൗകര്യമാണുണ്ടായിരുന്നെങ്കിൽ ഇപ്പോൾ നിലയ്ക്കലിൽ 6000 പേർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. 9000 തീർഥാടകർക്ക് സൗകര്യം ഒരുക്കാനും ഉദ്ദേശിക്കുന്നുണ്ട്. പ്രളയത്തിനു ശേഷം പമ്പയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ ഒരു പ്രശ്നം തന്നെയാണ്. കേന്ദ്ര വനം നിയമം മൂലം പമ്പയിലെ മണൽ എടുക്കാൻ വനംവകുപ്പ് അനുവദിക്കുന്നില്ല. ഇതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ല. മണൽ നീക്കം ചെയ്യുന്നതിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയുടെ വികസനത്തിനായി 100 കോടി രൂപ സംസ്ഥാനത്തിന് നൽകിയതായി ഇന്നലെ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ 18 കോടി മാത്രമാണ് കേന്ദ്രം ഇതുവരെ തന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. Content Highlights:minister kadakampally surendran, sabarimala sissue, Sabarimala Women Entry
from mathrubhumi.latestnews.rssfeed https://ift.tt/2KlRKr6
via
IFTTT
No comments:
Post a Comment