പോലീസ് നടപടിയുണ്ടായത് പ്രശ്‌നക്കാര്‍ക്കെതിരെ മാത്രം- മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

പോലീസ് നടപടിയുണ്ടായത് പ്രശ്‌നക്കാര്‍ക്കെതിരെ മാത്രം- മുഖ്യമന്ത്രി

തിരുവനന്തപുരം: ഭക്തിയുടെ പേരിലല്ല ശബരിമലയിലെ സമരങ്ങൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമരത്തിന്റെ നേതൃത്വം ബിജെപിക്കും ആർഎസ്എസിനുമാണെങ്കിലും കോൺഗ്രസും അതിനൊപ്പം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ആദ്യം തുറന്നപ്പോൾത്തന്നെ സംഘപരിവാറിന്റെ സംഘടിതമായ ആക്രമണം മാധ്യമപ്രവർത്തകർക്കു നേരെ അടക്കം ഉണ്ടായിരുന്നു. സംഘപരിവാർ തീരുമാനിച്ച അജണ്ട നടപ്പാക്കുകയായിരുന്നു അവിടെ. ഈ ഘട്ടത്തിലെല്ലാം പോലീസ് സമാധാനപരമായി ആത്മ സംയമനത്തോടെയാണ് ഇടപെട്ടത്. ജനാധിപത്യം നിഷേധിക്കുന്ന ഘട്ടത്തിലാണ് പോലീസ് ഇടപെട്ടത്. ശബരിമല ദർശനത്തിന് വരുന്ന ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുവേണ്ടിയായിരുന്നു ചിലരെ അറസ്റ്റ് ചെയ്തു നീക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ തടസ്സമുണ്ടാക്കുന്നവരെ തടയുന്നതിന് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങൽ യഥാർഥ ഭർക്തർക്ക് ദുരിതമുണ്ടാക്കുകയാണുണ്ടായത്. മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന ഭക്തർക്ക് തടസ്സം കൂടാതെ തീർഥാടനം നടത്തുന്നതിന് സൗകര്യമൊരുക്കുകയാണ് ദേവസ്വം ബോർഡ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഭക്തർക്ക് അയ്യപ്പ ദർശനത്തിന് തടസ്സമുണ്ടാക്കുന്നവരെ ഒഴിവാക്കുന്നതിനായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിനെ അട്ടിമറിക്കാനുള്ള ദുരുദ്ദേശത്തോടെ എത്തിയ, പ്രശ്നക്കാരാണെന്ന് പൂർണ ബോധ്യമുള്ളവരെയാണ് പോലീസ് തടഞ്ഞത്. മണ്ഡലകാലം ആരംഭിച്ച ശേഷം ശബരിമലയിൽ ഒരു ഭക്തനും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാനായി എത്തിയവർക്കെതിരെ മാത്രമാണ് പോലീസ് നടപടി സ്വീകരിച്ചത്. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോഴും സന്നിധാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം നടന്നു. സംഘപരിവാർ 50 വയസ്സു കഴിഞ്ഞ സ്ത്രീകൾക്കു നേരെയും ആക്രമണം നടത്തി. പരിക്കേറ്റ ഭക്തയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥവരെയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ പോലീസ് ഇടപെട്ടാണ് അവരെ അതിൽനിന്നു രക്ഷിച്ചത്. ആചാര സംരക്ഷണത്തെക്കുറിച്ച് പറയുന്നവർത്തന്നെ ആചാരം ലംഘിക്കുകയും ചെയ്തു. അക്രമം നടത്തിയത് സംഘപരിവാർ തൃശ്ശൂർ സ്വദേശിയായ ഭക്തയെയും കുടുംബത്തെയും ആക്രമിച്ച സംഘത്തിലുള്ളത് സംഘപരിവാർ നേതാക്കളാണ്. രാജേഷ് ആർ എന്ന ആൾ എറണാകുളം, മൂവാറ്റുപുഴ ജില്ലകളുടെ ചുമതലയുള്ള ഭാരവാഹിയാണ്. പി.വി സജീവ് മൂവാറ്റുപുഴ ജില്ലാ കാര്യവാഹക്, എബിവിപി സംസ്ഥാന ഭാരവാഹിയാണ് വിഷ്ണു സുരേഷ്.ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹിയായ എവി ബിജു,അമ്പാടിതുടങ്ങിയ സംഘപരിവാർനേതാക്കളാണ് ശബരിമലയിൽ അക്രമം നടത്തിയത്.ഇവരിൽ പലരുടെയും പേരിൽ വിവിധ സ്ഥലങ്ങളിൽ ക്രിമിനൽ കേസുകൾ ഉണ്ട്. ഇത്തരക്കാർ ശബരിമലയിൽ വരുമ്പോൾ ശബരിമലയിൽ വരാനുള്ള ആചാരക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതാണ്. ഇവരിൽ പലരും വനത്തിലൂടെയാണ് ശബരിമലയിൽ എത്തിയത്. ഓരോ മേഖലയ്ക്കും പ്രത്യേകം ആളുകളെ നിശ്ചയിച്ചുകൊണ്ടുള്ള ബിജെപിയുടെ സർക്കുലർ പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇവർ എന്തിനാണ് വരുന്നതെന്നും എങ്ങനെയാണ് വരുന്നതെന്നും വ്യക്തമായിട്ടുണ്ട്.അതുപ്രകാരമാണ് ശബരിമലയെ പിടിച്ചെടുക്കാനുള്ള കർസേവകരായി ഈ ആളുകൾ ശബരിമലയിൽ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യം ബിജെപി നടത്തുന്നത് സർക്കാരിനോടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലാണെങ്കിൽ അതിന് ശബരിമലയെ ഉപയോഗിച്ച് ഭക്തരെ പ്രയാസപ്പെടുത്തേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പ്രശ്നമല്ല, രാഷ്ട്രീയ താൽപര്യങ്ങളാണ് ഇവരെ നയിക്കുന്നത്. സർക്കാരിനു നേർക്കുള്ള സമരമാണെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തട്ടെ. ശബരിമലയെ വെറുതെവിടണം. ബിജെപി പ്രഖ്യാപിച്ച ഹർത്താലിൽനിന്ന് ശബരിമല തീർഥാടകരെ ഒഴിവാക്കാൻ പോലും അവർ തയ്യാറായില്ല. അയ്യപ്പ ഭക്തൻമാർക്ക് വലിയ പ്രയാസമാണ് അതുണ്ടാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രത്യേക വിഭാഗത്തിന്റെ കടകൾ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോട് സിപിഎം ജില്ലാസെക്രട്ടറിയുടെ മകനെയും മരുമകളെയും ആക്രമിച്ചു. ഇതൊക്കെ കലാപമുണ്ടാക്കാനുള്ളശ്രമത്തിന്റെ ഭാഗമാണ്. ഇത്തരം ശ്രമങ്ങൾ നമ്മുടെ നാട് തിരിച്ചറിയണം. കോൺഗ്രസിന്റേത് ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന് സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന നിലപാടാണുള്ളത്. എന്നാൽ കേരളത്തിലെ കോൺഗ്രസിന് വ്യത്യസ്ത അഭിപ്രായമാണ്. അവർ ഇവിടെ ബിജെപിക്ക് ഒപ്പമാണ് പ്രവർത്തിക്കുന്നത്.ബിജെപിയുടെ നീക്കത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയാണ് കോൺഗ്രസ് എന്നും അവർ വോട്ടിനു വേണ്ടി രാജ്യത്തെ വിൽക്കുകയാണെന്നും പിണറായി ആരോപിച്ചു. ചിത്തിര ആട്ടവിശേഷ സമയത്ത് അക്രമം നടത്തിയവരെസർക്കാർ നേരിട്ടില്ല എന്ന ആക്ഷേപമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാൽ അക്രമികളെ അറസ്റ്റ് ചെയ്തപ്പോൾ ജുഡീഷ്യൽ അന്വേഷണം വേണം എന്നായി അദ്ദേഹത്തിന്റെ നിലപാട്. നിലപാടുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും പിണറായി പറഞ്ഞു. മനുഷ്യസാധ്യമായസൗകര്യങ്ങൾ ഒരുക്കി പ്രളയത്തിനു ശേഷം ശബരിമലയിൽ സൗകര്യങ്ങളൊരുക്കാൻ ആറു തവണയാണ് യോഗം ചേർന്നത്. റോഡുകൾ അടക്കം നേരത്തെയുണ്ടായിരുന്ന സൌകര്യങ്ങളെല്ലാം പ്രളയത്തിൽനശിച്ചുപോയിരുന്നു. അതെല്ലാം വീണ്ടും നിർമിക്കേണ്ടിയിരുന്നു. 25 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ പ്രളയത്തിനു ശേഷം നടത്താൻ സാധിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളെ നിർമാണ പ്രവർത്തനം ഏൽപ്പിച്ചു. ഭക്തർക്ക്വിരിവെക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇനിയുംതാൽകാലിക ഷെഡ്ഡുകൾ നിർമിക്കും. സൌകര്യങ്ങൾ ഒരുക്കുന്നതിന്202 കോടി രൂപ സർക്കാർ അനുവദിച്ചു. ചുരുങ്ങിയ സമയംകൊണ്ട് കക്കൂസുകൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മനുഷ്യസാധ്യമായകാര്യങ്ങൾ ശബരിമലയിൽ ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ചില അസൗകര്യങ്ങൾ ഇപ്പോഴും ഉണ്ടാകും. അതുകൂടി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരണം വിളിക്കുന്നത് തടഞ്ഞിട്ടില്ല അക്രമം നടത്താനെത്തുന്നവർക്ക് സന്നിധാനത്ത്ക്യാമ്പ് ചെയ്താൽ മാത്രമേ അവിടെ സംഘർഷമുണ്ടാക്കാൻ സാധിക്കൂ. അത് ഒഴിവാക്കാനാണ് സന്നിധാനത്ത് ഭക്തർ തങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ്നെയ്യഭിഷേകത്തിനായി സന്നിധാനത്ത് തങ്ങുന്നതിനു പകരം രാവിലെ മൂന്നു മണി മുതൽ മാത്രം സന്നിധാനത്ത് എത്താൻ ഭക്തരോട് നിർദേശിച്ചത്. അവിടെക്യാമ്പു ചെയ്യുന്ന കാര്യത്തിൽ മാത്രമാണ് നിയന്ത്രണമുള്ളത്. ഭക്തരെ ശരണം വിളിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്നുള്ളത് കള്ള പ്രചരണമാണ്. ശബരിമലയിൽ ശരണംവിളിക്കാതെ എങ്ങനെയാണ് തീർഥാടകർ പോകുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. Content Highlights:Pinarayi Vijayan on sabarimala issue, Sabarimala Women Entry, RSS, BJP


from mathrubhumi.latestnews.rssfeed https://ift.tt/2OToLv4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages