തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച മൂന്ന് മിഷനുകളുടെയും പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. ആർദ്രം, ലൈഫ്, ഹരിതകേരളം എന്നിവയുടെ പുരോഗതിയാണ് വിലയിരുത്തിയത്. ലക്ഷ്യമിട്ട പദ്ധതിപ്രവർത്തനങ്ങൾക്ക് നല്ല പുരോഗതിയുണ്ടെന്ന് ഓരോ മിഷൻ വിഭാഗം ഉദ്യോഗസ്ഥരും വിലയിരുത്തി. മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. വീടുകളുടെ നിർമാണം, ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണം തുടങ്ങിയ കാര്യങ്ങൾ തടസ്സങ്ങൾ മാറ്റി പ്രവർത്തനം വേഗത്തിലാക്കാനുള്ള നിർദേശം മുഖ്യമന്ത്രി നൽകി. ഹരിതകേരള മിഷന്റെ ഭാഗമായി ഔഷധ സസ്യക്കൃഷി വ്യാപിപ്പിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി വെച്ചു. ലൈഫ് മിഷൻ * വിവിധ പദ്ധതികളിൽനിന്ന് വായ്പയെടുത്തശേഷം നിർമാണം മുടങ്ങിക്കിടന്ന 48,197 വീടുകൾ പൂർത്തിയാക്കി. അപൂർണമായി ബാക്കിയുള്ളത് 5839 വീടുകൾ. ഇത് വേഗത്തിലാക്കും. * ഭൂമിയുള്ള ഭവനരഹിതർ 1,84,255 പേർ. ഇവർക്ക് നാലുലക്ഷം രൂപ അനുവദിക്കും. 78,565 പേർ രേഖകൾ സമർപ്പിച്ച് സഹായധനത്തിന് അർഹത നേടി. ഇതിൽ 59,600 വീടുകളുടെ നിർമാണം തുടങ്ങി. ബാക്കിയുള്ളവർക്ക് രേഖകൾ ഹാജരാക്കാൻ സഹായം ചെയ്യും. * തീരദേശസംരക്ഷണ നിയമം, തണ്ണീർത്തട നിയമം എന്നിവയനുസരിച്ച് വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ കളക്ടർമാർക്ക് ചുമതലനൽകി. * ഭൂരഹിത ഭവനരഹിതർക്കുള്ള ഭവനസമുച്ചയങ്ങൾ പണിയാൻ വിവിധ ജില്ലകളിൽ 580 ഏക്കർ സ്ഥലം കണ്ടെത്തി. എല്ലാ ജില്ലയിലും ഓരോ ഭവനസമുച്ചയത്തിന്റെ നിർമാണം 2019 ഫെബ്രുവരിയിൽ തുടങ്ങും. അവലോകന യോഗത്തിൽ ലൈഫ് മിഷൻ സി.ഇ.ഒ. പുരോഗതി വിശദീകരിച്ചു. മന്ത്രിമാരായ എ.കെ. ബാലൻ, തോമസ് ഐസക്, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ, ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു. ആർദ്രം മിഷൻ * 155 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിച്ചു. എട്ടു കേന്ദ്രങ്ങൾ നിർമാണഘട്ടത്തിൽ. 503 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾകൂടി ഈ സാമ്പത്തികവർഷം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. * കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കുവേണ്ടി 830 തസ്തികകൾ സൃഷ്ടിച്ചു. 340 സ്റ്റാഫ് നഴ്സ്, 170-ഡോക്ടർമാർ, 170 ലാബ് ടെക്നീഷ്യൻമാർ, 150 ഫാർമസിസ്റ്റുകൾ. * വിഷാദരോഗികകളെ കണ്ടെത്താനുള്ള ആശ്വാസം പദ്ധതിയിൽ 104 കേന്ദ്രങ്ങളിലായി 4690 രോഗികൾക്ക് ചികിത്സ നൽകി. * ശ്വാസ് പദ്ധതിപ്രകാരം ആസ്ത്മയുടെയും ശ്വാസകോശ രോഗങ്ങളുടെയും നിർണയവും ചികിത്സയും 68 കേന്ദ്രങ്ങളിൽ തുടങ്ങി. * കാൻസർ, പക്ഷാഘാതം മുതലായ രോഗങ്ങൾ നിയന്ത്രിക്കാനും ഫലപ്രദമായ പദ്ധതികൾ തുടങ്ങി. 20 ജില്ലാ കാൻസർ ചികിത്സാകേന്ദ്രങ്ങൾ. ഹരിതകേരള മിഷൻ * 916 പഞ്ചായത്തുകളിലും 89 നഗരസഭകളിലും ഹരിതകർമസേന. * കോഴിമാലിന്യം സംസ്കരിക്കാൻ 18 സ്ഥാപനങ്ങൾ. * ജലസ്രോതസ്സുകളുടെ നവീകരണവും സുസ്ഥിര പരിപാലനവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏറ്റെടുത്തു. * ജലസംരക്ഷണത്തിനുള്ള മാസ്റ്റർ പ്ലാൻ 778 ഗ്രാമപ്പഞ്ചായത്തുകളിലും 168 ബ്ലോക്കുകളിലും 63 നഗരസഭകളിലും രണ്ട് കോർപ്പറേഷനുകളിലും പൂർത്തിയായി. 240 നീർത്തട പദ്ധതികളും പൂർത്തിയാക്കി. * നെൽകൃഷി വിസ്തൃതി വർധിപ്പിക്കാൻ ബ്ലോക്ക് തലത്തിൽ 2560 പദ്ധതികൾ തയ്യാറാക്കി. * ഹരിതകേരളം മിഷന്റെ രണ്ടാംവാർഷികം ഡിസംബർ എട്ടിന് എല്ലാ ജില്ലകളിലും ഓരോ നദി ശുചീകരിച്ചുകൊണ്ട് ആചരിക്കും. content highlights:chief minister evaluates ardram, life and haritha keralam missions
from mathrubhumi.latestnews.rssfeed https://ift.tt/2QeS0NM
via
IFTTT
No comments:
Post a Comment