മാന്ദാമംഗലം പള്ളി സംഘര്‍ഷം; 30 പേര്‍ അറസ്റ്റില്‍, ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഒന്നാം പ്രതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

മാന്ദാമംഗലം പള്ളി സംഘര്‍ഷം; 30 പേര്‍ അറസ്റ്റില്‍, ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസനാധിപന്‍ ഒന്നാം പ്രതി

തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 30 ലേറെ പേരെ അറസ്റ്റു ചെയ്തു. ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി. കേസിൽ ആകെ 120 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11 മണിക്കാണ് പള്ളിയുടെ ഗെയിറ്റ് തകർത്ത് ഓർത്തഡോക്സ് വിഭാഗം അകത്ത് കയറിയതോടെ ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ 17 പേർക്ക് പരിക്കുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഓർത്തഡോക്സ് വിഭാഗം പള്ളിക്കു പുറത്തും പ്രാർഥനകളും ചടങ്ങുകളുമായി യാക്കോബായ വിഭാഗം അകത്തും തമ്പടിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് യൂഹാനോൻ മാർ മിലിത്തിയോസിന്റെ നേതൃത്വത്തിൽ രാത്രിയോടെ ഓർത്തഡോക്സ് വിശ്വാസികൾ അകത്തു കയറിയത്. ഇതോടെയുണ്ടായ സംഘർഷത്തിൽ യുഹനാൻ മാർ മിലിത്തിയോസ് ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റിരുന്നു. ഉച്ചക്ക് 12 മണിക്ക് കളക്ടറുടെ നേതൃത്വത്തിൽ ഇരുവിഭാഗത്തേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. അക്രമസംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. കൂടാതെ നിരവധി വൈദികരേയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. Content Highlights:Orthodox Church Issue Case Register Against yuhanon mar milithios


from mathrubhumi.latestnews.rssfeed http://bit.ly/2Fz3WF1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages