സ്റ്റീവ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് നീക്കരുതെന്ന് മുന്‍ ഓസീസ് താരം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, November 19, 2018

സ്റ്റീവ് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് നീക്കരുതെന്ന് മുന്‍ ഓസീസ് താരം

സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കരുതെന്ന് മുൻ ഓസീസ് താരം മിച്ചൽ ജോൺസൺ. താരങ്ങളുടെ വിലക്ക് പിൻവലിക്കുന്ന കാര്യം ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ജോൺസന്റെ പ്രസ്താവന. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും മാർച്ച് 29-വരെ വിലക്ക് നേരിടണം. താരങ്ങളെ വിലക്കിയതിനു ശേഷം എക്കാലത്തെയും മോശം അവസ്ഥയിലാണ് ഓസീസ് ക്രിക്കറ്റ് ടീം. ഇവരുടെ വിലക്കിനു ശേഷം ഒരു പരമ്പര പോലും ഓസീസ് ജയിച്ചിട്ടില്ല. ഇതിനു പിന്നാലെ ഇന്ത്യയ്ക്കെതിരായ പരമ്പര കൂടി വരുന്നതിനാലാണ് ഇവരുടെ വിലക്ക് പിൻവലിക്കുന്നതിനെ കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിക്കുന്നത്. വിലക്ക് നീക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സി.ഇ.ഒ കെവിൻ റോബർട്ട്സ് പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (എ.സി.എ) കടുത്ത സമ്മർദമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയെ ഇക്കാര്യം പരിഗണിക്കാൻ പ്രേരിപ്പിച്ചത്. വിഷയത്തിൽ മൂവരും തെറ്റ് സമ്മതിക്കുകയും ശിക്ഷ സ്വീകരിക്കുകയും ചെയ്തവരാണ്, അതിനാൽ വിലക്ക് പിൻവലിക്കരുതെന്ന് ജോൺസൺ ട്വിറ്റ് ചെയ്തു. ബാൻക്രോഫ്റ്റിന്റെ വിലക്ക് അവസാനിക്കാനിരിക്കെ സ്മിത്തിന്റെയും വാർണറുടെയും വിലക്ക് കുറയ്ക്കുന്നത് ശരിയല്ലെന്നാണ് ജോൺസന്റെ അഭിപ്രായം. ജോൺസന്റെ അഭിപ്രായത്തെ മുൻ ഓസീസ് ക്യാപ്റ്റൻ ഇയാൻ ചാപ്പലും പിന്തുണച്ചിട്ടുണ്ട്. വിലക്ക് ലഭിച്ച മൂന്നു താരങ്ങളെയും ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയാൽ അത് പന്ത് ചുരണ്ടലിനെ അനുകൂലിക്കുന്നതിന് തുല്യമാകുമെന്നാണ് ചാപ്പലിന്റെ നിലപാട്. Content Highlights:mitchell johnson says bans against steve smith david warner should stay


from mathrubhumi.latestnews.rssfeed https://ift.tt/2Dw95vV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages