ഗൂഗിൾ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഓ) മലയാളിയായ തോമസ് കുര്യൻ സ്ഥാനമേറ്റു. ഗൂഗിൾ ക്ലൗഡ് സിഇഓ ഡയാന ഗ്രീൻ സ്ഥാനമൊഴിഞ്ഞതോടെയാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യൻ ആ സ്ഥാനത്ത് നിയമിതനായത്. ഒക്ടോബറിൽ ഒറാക്കിൾ കോർപ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്മെന്റ് പ്രസിഡന്റ് സ്ഥാനം തോമസ് കുര്യൻ രാജിവെച്ചിരുന്നു. ഒറാക്കിൾ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഒറാക്കിളിൽ നിന്നു കുര്യൻ രാജിവെച്ചത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതൽ സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്നതിൽ കമ്പനി ഊന്നൽ നൽകണമെന്നുള്ള കുര്യന്റെ നിലപാട് ലാരി എല്ലിസൺ പിന്തുണക്കാതിരുന്നതാണ് കുര്യന്റെ രാജിയിലേക്ക് നയിച്ചത്. എന്നാൽ ഗൂഗിൾ ക്ലൗഡ് മേധാവി സ്ഥാനത്ത് നിന്നും ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ തന്റെ ലക്ഷ്യം പ്രാവർത്തികമാക്കാനൊരുങ്ങുകയാണ് തോമസ് കുര്യൻ. ഒറാക്കിളിൽ തനിക്ക് അനുവാദം ലഭിക്കാതിരുന്നത് ഗൂഗിൾ ക്ലൗഡിന്റെ മേധാവി സ്ഥാനത്ത് നിന്നും ചെയ്തുകാണിക്കാൻ തോമസ് കുര്യന് അവസരം ലഭിക്കും. ആമസോൺ, മൈക്രോ സോഫ്റ്റ് പോലുള്ള മുഖ്യ എതിരാളികളാണ് ഈ രംഗത്ത് ഗൂഗിളിന് വെല്ലുവിളിയായുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ ക്ലൗഡിന്റെ മേധാവിയാണ് ഡയാന ഗ്രീൻ. 2012 മുതൽ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ ഡയറക്ടർമാരിലൊരാളാണ്. നവംബർ 26 നാണ് തോമസ് കുര്യൻ ഗൂഗിൾ ക്ലൗഡിൽ ചേരുക. 2019 ആദ്യമായിരിക്കും അദ്ദേഹം ഗൂഗിൾ ക്ലൗഡ് മേധാവി സ്ഥാനം ഏറ്റെടുക്കുക. അതുവരെ ഡയാന ഗ്രീൻ തന്നെ ആസ്ഥാനത്ത് തുടരും. Content Highlights:Oracle exec Thomas Kurian as Google Cloud CEO CEO Diane Greene is out
from mathrubhumi.latestnews.rssfeed https://ift.tt/2Q0t4cQ
via
IFTTT
No comments:
Post a Comment