ചണ്ഡീഗഢ്: അമൃത്സറിലെ പ്രാർഥനാലയത്തിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ആക്രമണത്തിന് ഉപയോഗിച്ച ഗ്രനേഡ് പാകിസ്താനിൽ നിർമിച്ചതാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രനേഡ് ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ വർഗീയ ശക്തികളല്ലെന്നും ഐഎസ്ഐയുടെ സഹായത്തോടെ തീവ്രവാദി സംഘടനകളാണ് ആക്രമണം നടത്തിയതെന്നും അമരീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണം വർഗീയ ലഹള ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച അമൃത്സറിലെ രജസാൻസി ഗ്രാമത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഖംമൂടി ധരിച്ച് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ പ്രാർഥനാലത്തിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. Content Highlights:Grenade Made in Pakistan, ISI Plotted Amritsar Attack, Says Amarinder Singh, Punjab CM
from mathrubhumi.latestnews.rssfeed https://ift.tt/2DPL3Nw
via
IFTTT
No comments:
Post a Comment