എം.ഐ ഷാനവാസ് എം.പിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ടൗണ്‍ഹാളില്‍ എട്ടുവരെ പൊതുദര്‍ശനം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

എം.ഐ ഷാനവാസ് എം.പിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ടൗണ്‍ഹാളില്‍ എട്ടുവരെ പൊതുദര്‍ശനം

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വൈകീട്ട് നാലു മുതൽ എട്ടുമണി വരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വ്യാഴാഴ്ചയാണ് സംസ്കാരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.കെ. ആന്റണി, കെ.സി വേണുഗോപാൽ തുടങ്ങിയ നേതാക്കൾ കൊച്ചിയിലെത്തിയിട്ടുണ്ട്. ചെന്നൈയിൽ ചികിത്സയിലായിരുന്ന ഷാനവാസ് എം.പി ബുധനാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. പാൻക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീർഘനാളായി ആരോഗ്യ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ ഒന്നിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരൾ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാൽ, അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലായി. തുടർന്നായിരുന്നു അന്ത്യം. 1983 മുതൽ കെ.പി.സി.സിയുടെ വിവിധ ചുമതലകൾ വഹിച്ചുവരുന്ന ഷാനവാസിനെ അടുത്തിടെ നടന്ന പുനഃസംഘടനയിലാണ് വർക്കിങ് പ്രസിഡന്റായി എ.ഐ.സി.സി. നിയമിച്ചത്. കെ.പി.സി.സി.യുടെ ആദ്യ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നിട്ടുള്ള അദ്ദേഹം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായെല്ലാം ചുമതലവഹിച്ചിട്ടുണ്ട്. വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്ന് 2009ൽ 1,53,439 വോട്ടുകൾക്കാണ് എം.പി.യായി ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. 2014ൽ 20870 വോട്ടുകൾക്ക് വിജയം ആവർത്തിച്ചു. Content Highlight: MI Shanavas MP Passed Away


from mathrubhumi.latestnews.rssfeed https://ift.tt/2BoAwWR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages