ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുമെന്നത് മലര്‍പൊടികാരന്റെ സ്വപ്‌നം-പി.കെ കുഞ്ഞാലിക്കുട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, November 21, 2018

ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുമെന്നത് മലര്‍പൊടികാരന്റെ സ്വപ്‌നം-പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിച്ച് സി.പി.എമ്മും-ബി.ജെ.പിയും സാധാരണക്കാരന്റെ ആരാധനാ സ്വാതന്ത്രം ദുസ്സഹമാക്കിയെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിവാദങ്ങൾ ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ കൂടെ നിർത്താമെന്നാണ് ചിലർ കരുതുന്നതെങ്കിൽ അത്തരക്കാരോട് ന്യൂനപക്ഷങ്ങൾ വിഡ്ഢികളല്ലെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് നല്ലതാണെന്ന് പറയാനാണ് ആഗ്രഹിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം യൂത്ത്ലീഗ് യുവജന ജാഥയോടനുബന്ധിച്ച് കോഴിക്കോട് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ചില വിഷയങ്ങൾ ഉണ്ടാക്കി രണ്ട് കവല പ്രസംഗം നടത്തി അല്ലെങ്കിൽ ബീഫ് ഫെസ്റ്റ്പോലുള്ളവ നടത്തിയാൽ ന്യനപക്ഷങ്ങൾ കൂടെപോരുമെന്നാണ് ചിലർ ധരിച്ച് വെച്ചിരിക്കുന്നത്. വിഡ്ഢികളാവുന്നത് അത്തരക്കാരായിരിക്കുമെന്നും ന്യൂനപക്ഷങ്ങൾ എന്ത് കാര്യത്തിലാണ് സി.പി.എമ്മിനെ വിശ്വസിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ശബരിമല പ്രശ്നം വഷളാക്കി ബി.ജെ.പിക്ക് വളരാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ ചെയ്തത്. രണ്ടുപേരും സന്നിധാനത്തെ രാഷ്ട്രീയ കളരിയാക്കി മാറ്റി. ശബരിമലയെ സമരഭൂമിയാക്കുകയായിരുന്നു അവർ. ഇപ്പോൾ കൊടുത്ത സാവകാശ ഹർജി അന്ന് കൊടുക്കാമായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പ്രശ്നമൊന്നും ഉണ്ടാവുമായിരുന്നില്ല. സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധി ചോദിച്ച് വാങ്ങിയതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ആയിരുന്നു ശബരിമല വിഷയം നന്നായി കൈകാര്യം ചെയ്തിരുന്നത് എന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി കഴിഞ്ഞു. ഇതിൽ ഇരു മുന്നണികളും വലിയ വില നൽകേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജലീൽ വിഷയത്തിൽ നിരവധി തെളിവുകളാണ് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പുറത്ത് വിട്ടത്. ഇതിനൊന്നും മറുപടി നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. പകരം മറ്റുള്ളവരെ കള്ളനാക്കാനാണ് ശ്രമം. മുഖ്യമന്ത്രിയടക്കം ജലീലിനെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നു. പക്ഷെ ഇതിന്റെ അവസാനം കാണാതെ സമരത്തിൽ നിന്ന് പിന്മാറില്ല.വിഷയം യു.ഡി.എഫ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. യൂത്ത്ലീഗ് നവംബർ 24 മുതൽ ഡിസംബർ 24 വരെ കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന യുവജന ജാഥ അവസാനിക്കുമ്പോഴേക്കും പല മന്ത്രിമാരും രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Content Highlights:PK Kunjalikutty Against State Government on Sabarimala Women Entry


from mathrubhumi.latestnews.rssfeed https://ift.tt/2OVw71s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages