തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നവോഥാന പാരമ്പര്യമുള്ള സംഘടനളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവന്തപുരത്ത് സർക്കാരിന്റെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോഥാന മൂല്യങ്ങൾ പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തിൽ ഒന്നിച്ച്നിൽക്കണമെന്നും ശബരിമലയുടെ പേരിൽ കേരളത്തെ പഴയ കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. മന്നത്ത് പത്മനാഭൻ, കെ. കേളപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നവോഥാന പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. Content Highlights: CM Pinarayi Vijayan, Kerala Renaissance,Renaissance organizations
from mathrubhumi.latestnews.rssfeed https://ift.tt/2zmkhsh
via
IFTTT
No comments:
Post a Comment