മീ ടൂ വിഷയത്തില്‍ വെട്ടിലായി ബോളിവുഡ് നടി പ്രീതി സിന്റ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, November 20, 2018

മീ ടൂ വിഷയത്തില്‍ വെട്ടിലായി ബോളിവുഡ് നടി പ്രീതി സിന്റ

ഇ വാർത്ത | evartha
മീ ടൂ വിഷയത്തില്‍ വെട്ടിലായി ബോളിവുഡ് നടി പ്രീതി സിന്റ

നീണ്ട ഇടവേളയക്ക് ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തിയ നടി പ്രീതി സിന്റ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീ ടൂ വിഷയത്തിൽ അഭിപ്രായം പറഞ്ഞ് പുലിവാൽ പിടിച്ചത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മീ ടൂവിനെ ചില സ്ത്രീകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനും പബ്ലിസിറ്റിക്കുവേണ്ടിയും ഉപയോഗിക്കുന്നുവെന്നാണ് പ്രീതി പറഞ്ഞിരിക്കുന്നത്.

തൊഴിലിടങ്ങളില്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രീതി നല്‍കിയത്. ‘എനിക്കുണ്ടായിട്ടില്ല. പക്ഷേ എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. കാരണം, എങ്കിൽ മാത്രമേ നിങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ എനിക്ക് കഴിയുകയുള്ളൂ. മറ്റുള്ളവര്‍ എങ്ങനെ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ മാത്രമേ അവര്‍ നിങ്ങളോട് ഇടപെടുകയുള്ളൂ’-പ്രീതി സിന്റ പറഞ്ഞു.

‘ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂവാണ്‌’ പ്രിതി സിന്റ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇൗ തമാശയാണ് ഏവരേയും ചൊടിപ്പിച്ചത്. ഇതിനെ തുടർന്ന് പ്രീതിക്കെതിരേകരുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രീതി സിന്റ ട്വീറ്റ് ചെയ്തു. ”ഞാന്‍ അന്ന് 25 അഭിമുഖങ്ങൾ നൽകിയിരുന്നു. നിങ്ങളുടേത് മാത്രമാണ് ഇത്തരത്തില്‍ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് നിരാശാജനകമാണ്. നിങ്ങളില്‍ നിന്ന് അല്‍പമെങ്കിലും പക്വതയും മാന്യതയും പ്രതീക്ഷിച്ചിരുന്നു-പ്രീതി ട്വിറ്ററില്‍ കുറിച്ചു

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2A5dR01
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages