മലപ്പുറം: ശബരിമല കൈയടക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് ബി.ജെ.പിയുടെ സർക്കുലർ പുറത്തുവന്നിരിക്കുന്നത്. ഓരോദിവസവും സന്നിധാനത്ത് സംഘപരിവാർ പ്രവർത്തകരെ എത്തിക്കണമെന്നാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതു കുറച്ചു പണിയാണെന്നുള്ള കാര്യം ഓർക്കണമെന്ന് പിണറായി പരിഹസിച്ചു. സി.പി.എം. രാഷ്ട്രീയ വിശദീകരണ പൊതുയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സർക്കാർ ഇടപെട്ടത്. ആചാരങ്ങളുടെ വക്താക്കൾ ചമയുന്നവർ ആചാരലംഘനം നടത്തുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ ശബരിമലയിൽ കണ്ടത്. ഒരുപാർട്ടിയുടെ സ്വഭാവം നേതൃത്വത്തെ അംഗീകരിക്കലാണ്. രാഹുൽഗാന്ധിയെ തള്ളി കേരളത്തിലെ കോൺഗ്രസ് നേതൃത്വം അമിത്ഷായ്ക്ക് പിന്നാലെ പോകുകയാണ്. ശബരിമല വിഷയത്തിൽ രാഹുൽഗാന്ധിയുടെ നിലപാട് വ്യക്തിപരവും അമിത്ഷായുടെ നിലപാട് കേരളത്തിലെ കോൺഗ്രസ് നിലപാടും ആകുന്നത് തീർത്തും പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയായ തന്നെ ചവിട്ടി കടലിലിടാൻ എ.എൻ. രാധാകൃഷ്ണന്റെ കാലിന് നിലവിലുള്ള ബലം മതിയാവില്ലെന്നുപറഞ്ഞ മുഖ്യമന്ത്രി ഒരുപാട് ചവിട്ടുകൊണ്ടിട്ടുള്ള ശരീരമാണ് ഇതെന്നും ഓർമിപ്പിച്ചു. പാവങ്ങൾക്കുള്ള സഹായങ്ങൾ ലീഗും യൂത്ത്ലീഗും തട്ടിയപ്പോൾ അതു കണ്ടുപിടിച്ചതാണ് താൻചെയ്ത തെറ്റന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ടി.കെ. ഹംസ അധ്യക്ഷനായി. എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ, മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടി, പി.വി. അൻവർ എം.എൽ.എ, ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.പി. വാസുദേവൻ, വി.പി. അനിൽ, പി.കെ. സൈനബ തുടങ്ങിയവർ പങ്കെടുത്തു. content highlights:cm pinaryi vijayan agianst a.n radhakrishnan, bjp, cpim
from mathrubhumi.latestnews.rssfeed https://ift.tt/2Q6LuIU
via
IFTTT
No comments:
Post a Comment