റായ്പുർ:ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളിൽ 1079 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. അമാമോറ, മോധ് എന്നീ മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളിൽ രാവിലെ എട്ടു മുതൽ അഞ്ചുവരെയുമാണ് വോട്ടെടുപ്പ്. നക്സൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടും ഒരു ലക്ഷത്തിലധികം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. മാവോവാദി സാന്നിധ്യമുള്ള ഗരിയബന്ദ്, ധംതരി, മഹാസമുന്ദ്, കബീർധാം, ജാഷ്പുർ, ബൽറാംപുർ എന്നീ ജില്ലകളിൽ ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.നവംബർ 12-നായിരുന്നു ഒന്നാംഘട്ടം. ത്രികോണമത്സരം തീപാറുമ്പോൾ Content highlights:Chhattisgarh election 2018, Election 2018
from mathrubhumi.latestnews.rssfeed https://ift.tt/2PEr0I4
via
IFTTT
No comments:
Post a Comment